Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭ കുടുംബസംഗമം;രജിസ്‌ട്രേഷൻ ഉത്ഘാടനം നിർവ്വഹിച്ചു

യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭ കുടുംബസംഗമം;രജിസ്‌ട്രേഷൻ ഉത്ഘാടനം നിർവ്വഹിച്ചു

പോൾ പീറ്റർ

ഡബ്ലിൻ: അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭയുടെ ഈ ർഷത്തെ ഫാമിലി കോൺഫറൻസിന്റെ രെജിസ്‌ട്രേഷൻ ഉത്ഘാടനം മെയ് 20 ഞായറാഴ്ച ഡബ്ലിൻ,സെന്റ് . ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് പള്ളിയിൽ
വച്ച് വി . കുർബ്ബാനാനന്തരം ഇടവക വികാരി ഫാ .ബിജു പാറേക്കാട്ടിൽ,ബിനു അന്തിനാടിനും കുടുംബത്തിനും നൽകിക്കൊണ്ട് നിർവ്വഹിച്ചു.

സെപ്റ്റംബർ28 ,29 ,30 തിയ്യതികളിലായി ഡബ്ലിനിലുള്ള കാസിൽനോക്ക്, സെന്റ് .വിൻസെന്റ്‌സ് കോളേജിൽ വച്ചാണ് കുടുംബസംഗമം 2018നടത്തപ്പെടുന്നത്. സപ്റ്റംബർ 28 വെള്ളിയാഴ്ച വൈകിട്ട് 5 .00 മണിക്ക്കൊടിയേറ്റിനും 5.30 ന് സന്ധ്യാ നമസ്‌കാരത്തിനും ശേഷം ഉത്ഘാടന
സമ്മേളനത്തോടെ ആരംഭിച്ച് ഞായറാഴ്‌ച്ച 9 .30 ന് അർപ്പിക്കപ്പെടുന്ന വി.കുർബ്ബാനാനന്തരം റാലിക്കും സമാപനസമ്മേളനത്തിനും ശേഷം കൊടിയിറക്കോടുകൂടെ പര്യവസാനിക്ക വിധത്തിലാണ് ക്രമീകരണങ്ങൾ ചെയ്തുവരുന്നത്.

ഇടവകമെത്രാപൊലീത്ത അഭി .ഡോ.മാത്യൂസ് മോർഅന്തിമോസ് തിരുമനസ്സിന്റെ മഹനീയ സാന്നിധ്യവും കൂടാതെ ക്ളാസ്സുകൾ എടുക്കുന്നതിനായി എബി വർക്കിഅച്ചനും (ഇന്ത്യ),എൽദോസ് വട്ടപ്പറമ്പിൽ അച്ചനും(ഡെന്മാർക്ക്) ,ബെൽഫാസ്‌റ്‌സെന്റ് .ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിൽ നിന്നും സൺഡേ സ്‌കൂൾഅദ്ധ്യാപകരുംഎത്തിച്ചേരുന്നതാണ് .ഭദ്രാസന തലത്തിലും ഇടവക തലത്തിലും വിവിധ കമ്മിറ്റികൾരൂപീകരിച്ച്  കുടുംബസംഗമം 2018 സുഗമവും അനുഗ്രഹകരവുമാക്കുവാനുള്ളക്രമീകരണങ്ങൾചെയ്തുവരുന്നതായി സെക്രട്ടറി ഫാ .ജിനോ ജോസഫ് അറിയിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP