Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗാൾവേയിൽ നോമ്പുകാല ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഗാൾവേയിൽ നോമ്പുകാല ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

നോബി സി മാത്യു

ഗാൾവേ:ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയന് ധ്യാനകേന്ദ്രം ഡയറക്ടറുമായ നി.വ.ദി .സക്കറിയാസ് മോർ ഫിലക്‌സീനോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലും എല്ലാവർഷവും നടത്തിവരാറുള്ള നോമ്പുകാലധ്യാനം ഈ വർഷവും മാർച്ച് 26,27,28 (തിങ്കൾ ചൊവ്വ ബുധൻ )എന്നീ തീയതികളിൽ എന്നിസിലുള്ള സെന്റ് ഫ്‌ളാന്നെൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്നു.

പൂർണമായും സൗജന്യമായി നടത്തപ്പെടുന്ന പ്രസ്തുത ധ്യാനത്തിൽ ദൈവവചന പ്രഘോഷണവും ,കുമ്പസാരം ,വി.കുർബാന ,ഫാമിലി കൗൺസിലിങ് എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് .കുട്ടികൾക്ക് വേണ്ടി മാത്രമായി നടത്തപ്പെടുന്ന പ്രത്യേക ധ്യാനം വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയുടെ ട്രസ്റ്റി .വിനോദ് ജോർജിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ കഴിഞ്ഞദിവസം ധ്യാനം നടത്താൻ പോകുന്ന സെന്റ് ഫ്‌ളാന്നെൻസ് കോളേജ് സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി.പ്രസ്തുത ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നതിനായി അഭിവന്ദ്യ തിരുമേനി മാർച്ച് 19 (തിങ്കളാഴ്ച )നു ഉച്ചക്ക് 12 മണിക്ക് ഡബ്ലിന് വിമാനത്താവളത്തിൽ എത്തിച്ചേരുന്നതായിരിക്കും.

അഭിവന്ദ്യ തിരുമേനിയെ തൂത്തുട്ടി ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ വന്ദ്യ കുരിയൻ പുതിയപുരയിടം കശീശ്ശാ ,വന്ദ്യ .ജോമോൻ പറയാംകുഴിയിൽ കശീശ്ശാ എന്നിവരും ഭദ്രാസനത്തിലെ മറ്റു വന്ദ്യ വൈദീകരും ഭദ്രാസന പ്രതിനിധികളും വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികളും ചേർന്ന് വിമാനത്താവളത്തിത്തിൽ സ്വീകരിക്കുന്നതായിരിക്കും.

തുടർന്ന് അയർലണ്ടിലെ വിവിധ പള്ളികളിൽ സന്ദർശനം നടത്തുന്ന അഭിവന്ദ്യ തിരുമേനിയും ധ്യാനഗുരുക്കന്മാരും മാർച്ച് 25 നു (ഞായറാഴ്ച )വൈകിട്ട് ധ്യാനകേന്ദ്രമായ സെന്റ് ഫ്‌ളാന്നെൻസ് കോളേജിൽ എത്തിച്ചേരുന്നതായിരിക്കും.26 ാO തീയതി 9 മണിക്ക് തുടങ്ങുന്ന ധ്യാനം 28 നു വൈകിട്ട് പെസഹാ ശുശ്രൂഷകളോടെ അവസാനിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്
ട്രസ്റ്റി :.വിനോദ് ജോർജ്- ഫോ 0879742875
സെക്രട്ടറി :ബിജു തോമസ് -ഫോ 0879441587

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP