ഗാൾവേ പള്ളിയിൽ എട്ടുനോമ്പുപെരുന്നാളും ഭക്തസംഘടനകളുടെ ധ്യാനവും സെപ്റ്റംബർ 1 മുതൽ 8 വരെ
August 27, 2018 | 12:56 PM IST | Permalink

സ്വന്തം ലേഖകൻ
ഗാൾവേ (അയർലണ്ട് )-ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ വി .ദൈവമാതാവിന്റെ ജനനത്തോടനു ബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളും ഭക്ത സംഘടനകൾക്കുവേണ്ടിയുള്ള ധ്യാനവും സെപ് 1 മുതൽ 8 -)O തീയതിവരെ നടത്തപ്പെടുന്നു .എട്ടുനോമ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് പരി .പാത്രിയർക്കീസ് ബാവായുടെ ഭാരത കാര്യാലയ സെക്രട്ടറി അഭിവന്ദ്യ നി .വ .ദി .മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പൊലീത്ത പ്രധാന കാർമ്മികത്വം വഹിക്കുന്നതും അയർലണ്ടിലെ എല്ലാ വൈദീകരും സഹകാർമികത്വം വഹിക്കുന്നതും ആയിരിക്കും.
ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ ഒൻപതുമണിക്കും മറ്റുദിവസങ്ങളിൽ വൈകിട്ട് 5 .30 നും വി .കുർബാന ഉണ്ടായിരുന്നതും ആണ് .5 -)O തീയതി വനിതാ സമാജത്തിനുവേണ്ടിയും 8 -)O തീയതി സൺഡേസ്‌ക്കൂൾ കുട്ടികൾക്ക് വേണ്ടിയും ധ്യാനം ഉണ്ടായിരിക്കുന്നതാണ് .അയർലണ്ടിലെ എല്ലാ ഇടവകകളിൽ നിന്നുള്ളവർക്കും എട്ടുനോമ്പ് ദിവസങ്ങളിൽ പള്ളിയിൽ ഭജനഇരിക്കാനുള്ള സൗകര്യങ്ങൾ പള്ളിക്കാര്യത്തിൽനിന്നും ചെയ്തിട്ടുണ്ട് .ഭജന ഇരിക്കുന്നവർക്കുള്ള താമസം ഭക്ഷണം തുടങ്ങിയവ പള്ളിക്കാര്യത്തിൽനിന്നും ചെയ്യുന്നതാണെന്ന് വികാരി .റവ .ഫാ .ജോബിമോൻ സ്‌കറിയ ,ട്രസ്റ്റി .വിനോദ് ജോർജ് ,സെക്രട്ടറി.ബിജു തോമസ് പാലക്കൽ എന്നിവർ അറിയിച്ചു .മറ്റുഇടവകകളിൽ നിന്നും വരുന്നവർ മുൻകൂട്ടി അറിയിക്കുന്നത് സൗകര്യപ്രദമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
ട്രസ്റ്റി വിനോദ് ജോർജ് -0879742875
സെക്രെട്ടറി ബിജു തോമസ് -0879441587
ജോയിന്റ് സെക്രട്ടറി ഗലിൽ പി .ജെ -0871379929
