Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡബ്ലിൻ സീറോ മലബാർ സമൂഹം ബ്രേ ഹെഡിലേയ്ക്ക് കുരിശിന്റെ വഴി നടത്തി

ഡബ്ലിൻ സീറോ മലബാർ സമൂഹം ബ്രേ ഹെഡിലേയ്ക്ക് കുരിശിന്റെ വഴി നടത്തി

നാൽപതാം വെള്ളി ആചരണത്തിന്റെ ഭാഗമായി യേശുവിന്റെ പീഠാനുഭവ യാത്രയിൽ പങ്കുചേർന്നുകൊണ്ട് ഡബ്ലിനിലെ സീറോ മലബാർ സമൂഹം ബ്രേഹെഡിലെ കുരിശിൻ ചുവട്ടിലേയ്ക്ക് കുരിശിന്റെ വഴി നടത്തി. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ നൂറുകണക്കിനു വിശ്വാസികൾ കുരിശിന്റെ വഴി പ്രാർത്ഥനയിൽ പങ്കുകൊണ്ടു. ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ, ഫാ. റോയ് വട്ടക്കാട്ട് എന്നിവർ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകി. ഫാ. ഇഗ്‌നേഷ്യസ് കുന്നും പുറത്ത് ഒസിഡി സന്ദേശം നൽകി. ഫാ. മാർട്ടിൻ കുറ്റിക്കാട്ടും സംബന്ധിച്ചു. കുശിന്റെ വഴിക്ക് മുന്നോടിയായി ഉച്ചകഴിഞ്ഞ് 2:30 നു ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ നടന്ന വി. കുർബാനയോടെ ഈവർഷത്തെ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കമായി. ചാപ്ലിൻ ഫാ. രാജേഷ് മേച്ചിറാകത്തിന്റെ നേതൃത്വത്തിൽ ബ്രേ കമ്യൂണിറ്റിയും, സീറോ മലബാർ യൂത്ത് മൂവ്‌മെന്റും, ഡബ്ലിൻ സീറോ മലബാർ സോണൽ കമ്മറ്റിക്കൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകി.

മൂന്നു സബ് സോണുകളിലായി നടത്തുന്ന നോമ്പുകാല ധ്യാനത്തിനു ഇന്ന് തുടക്കമാകും. ശനി, ഓശാന ഞായർ ദിവസങ്ങളിൽ താല സബ് സോണിലും, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ ബ്ലാഞ്ചർഡ്‌സ്ടൗണിൽ വച്ചും, ദുഃഖവെള്ളി, വലിയ ശനി ദിവസങ്ങളിൽ ലൂക്കനിൽ വച്ചും ധ്യാനം നടക്കും.

ധ്യാനത്തിന്റെ ക്രമീകരണം
April 13, Saturday 10AM- 5PM & April 14, Palm Sunday 11AM - 5PM
Church of the Incarnation, Fettercairn, Kilcarrig Ave, Fettercairn, Tallaght, Dublin 24

April 16 Tuesday and April 17 Wednesday (5PM - 9PM)
Church of the Sacred Heart of Jesus, Huntstown, Dublin 15

April 19, Good Friday and April 20 Holy Saturday (9:30AM - 5PM)
Palmerstown Sport Complex, Johnstown, Dublin 20

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP