Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖല ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ

യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖല ഫാമിലി കോൺഫറൻസ്  ഡബ്ലിനിൽ

ഡബ്ലിൻ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് മേഖല ഫാമിലി കോൺഫറൻസ് ഈ വർഷവും ഡബ്ലിനിൽ നടത്തും. സെപ്റ്റുംബർ 27, 28 തീയതികളിൽ താലയിലെ കിലനമന ഹാളിലാണ് കോൺഫറൻസ് അരങ്ങേറുക.
ശ്രേഷ്ഠ കാതോലിക്ക  അബൂൻ മോർ ബസേലിയോസ് തോമസ് പ്ര ഥമൻ ബാവ മുഖ്യാതിഥിയായി പങ്കെുടുക്കും. ഇടവക  മെത്രാപ്പൊലീത്ത യൂഹനോൺ മോർ മിലിത്തോസ് മെത്രാപ്പൊലീത്തയെ കൂടാതെ വിവിധ സഭകളിലെ  പ്രമുഖരായ വൈദികരും പ്രാസംഗികരും പങ്കെുടുക്കുന്നതാണ്.
ചിന്താവിഷയും : 'ഭൂമിയിൽ ഞാനൊരു പരദേശിയാണ്.  അങ്ങയുടെ കൽപനകളെ  എന്നിൽനിന്നുും മറച്ചു വക്കരുതേ.' (സങ്കീർത്തനങ്ങൾ 119:19) എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം.

കാലം ചെയ്ത പരിശുദ്ധ പാത്രിയാർകീസ് ബാവായോടുള്ള ആദരസൂചകമായി ഫാമിലി കോൺഫറൻസ് വേദി 'സാഖാ   പ്രഥമൻ നഗർ' എന്ന് നാമകരണും ചെയ്തു. സഭയിലെ  എല്ലാ അംഗങ്ങളേയും യൂറോപ്പിലെ ഏറ്റവുും വലിയ യാക്കാബായ വിശ്വാസികളുടെ സുംഗമവേദിയായ അയർലണ്ട് മേഖല ഫാമിലി കോൺഫൻസിലേക്ക്  പ്രത്യേകം ക്ഷണിച്ചു  കൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

കുർബ്ബാന, കുമ്പസാരം, ബൈബിൾ ക്ലാസ്സുകൾ, ബൈബിൾ ക്വിസ്, കലാ കായിക പരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും നേരത്തെ രജിസ്‌ട്രേഷൻ പൂരത്തിയാക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP