Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലൂക്കൻ സീറോ മലബാർ യൂണിറ്റിന്റെ ജിംഗിൾ ബെൽസ് 2016 'ഡിസംബർ 18ന്

ലൂക്കൻ സീറോ മലബാർ യൂണിറ്റിന്റെ ജിംഗിൾ ബെൽസ് 2016 'ഡിസംബർ 18ന്

ലൂക്കൻ: മാനവരാശിയുടെ രക്ഷയ്ക്കു വേണ്ടി ഭൂമിയിൽ ജാതനായ ദൈവപുത്രന്റെ ജന്മദിനത്തെ വരവേൽക്കുവാൻ ഡബ്ലിൻ സീറോ മലബാർ ലൂക്കൻ യൂണിറ്റിന്റെ ഒത്തുചേരൽ 'ജിംഗിൾ ബെൽസ് 2016 'ഡിസബർ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശുദ്ധ കുർബാനയോടു കൂടി St. Lor can's School Palmerstown ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

വിശുദ്ധ കുർബാനയ്ക്കു ശേഷം ലൂക്കൻ കൂട്ടായ്മയിലെ അംഗങ്ങളുടെ ഹോം മെയ്ഡ് കേക്ക് മത്സരവും, അതു പൊലെ കൂട്ടായ്മയിലെ ഓരോ യൂണിറ്റിന്റെയും ക്രിസ്തുമസ് കരോൾ മത്സരവും നടക്കും.

ഉണ്ണിയേശുവിന്റെ പിറവിയു ടെ ദൃശ്യാവിഷ്‌കാരവും സാന്തായുടെ വരവും ക്രിസ്തുമസ് ഡിന്നറും 'ജിംഗിൾ ബെൽസ്2016 'നെ കൂടുതൽ മനോഹരമാക്കും.

ഏറ്റവും മികച്ച അംഗങ്ങളുടെ കേക്കുകൾ ലേലം ചെയ്തു കിട്ടുന്ന തുക നാട്ടിലെ ചരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവിടും.

ക്രിസ്തുമസ് ആഘോഷം വൻ വിജയമാക്കുവാൻ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടായിരിക്കണമെന്നു ഫാ.ആന്റണി ചീരംവെലിൽ ((089) 453 8926), ജോൺസൺ ചക്കാലയ്ക്കൽ (087) 130 0309)(Programme Cordinator) എന്നിവർ അഭ്യർത്ഥിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP