Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലിമെറിക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ദനഹ പെരുന്നാൾ ആഘോഷിച്ചു

ലിമെറിക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ദനഹ പെരുന്നാൾ ആഘോഷിച്ചു

ലിമെറിക്ക് : ദൈവത്തിന്റെ മനുഷ്യാവതാരത്തിലെ പ്രധാന പെരുന്നാളായ ദനഹാ പെരുന്നാൾ ഇടവകയിൽ സമുചിതമായി ആചരിച്ചു. ലിമെറിക്ക് സെന്റ് ക്യാമിലസ്സ് ചാപ്പലിൽ നടന്ന വിശുദ്ധ കുർബാനയും പ്രദക്ഷിണത്തിനും ദനഹാശുശ്രൂഷകൾക്കും വികാരി ഫാ.നൈനാൻ പി. കുര്യാക്കോസ് കാർമികത്വം വഹിച്ചു.

യോർദ്ദാനിൽ നടന്ന സ്നാനത്തിലൂടെ വിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലും മാമ്മോദീസ യേറ്റ ഓരോ വിശ്വാസികളുടേയും ഭക്തിജീവിതത്തിന്റെ ദൗത്യത്തേയും ഓർമിപ്പിക്കുന്ന പ്രധാന പരുന്നാളാണിതെന്ന് കാർമ്മികൻ ഓർമിപ്പിച്ചു. വാഴ്‌ത്തപ്പെട്ട ദനഹാ വെള്ളം അനുഗ്രഹത്തിനായി വിശ്വാസികൾക്ക് നൽകി ശുശ്രൂഷകൾ പൂർത്തിയായി. ആരാധനയ്ക്ക് ചാപ്പൽ ലഭിക്കുവാൻ അക്ഷീണം പ്രയത്നിച്ച രാജു തോമസിനോടും, പ്രവീൺ സി. നൈനാനോടും, സെന്റ് ക്യാമിലസ്സ് മാനേജ്മെന്റിനോടുമുള്ള നന്ദിഅർപ്പിച്ചു.

ലിമെറിക്ക് ഇടവകയ്ക്ക് പുതിയ ഭാരവാഹികൾ:

2018ലേക്ക് ഇടവകയുടെ കമ്മറ്റിഅംഗങ്ങളായും ആദ്ധ്യാത്മിക സംഘടന ഭാരവാഹികളായും തെരഞ്ഞെടുക്കപ്പെട്ടവരെ മെത്രാപ്പൊലീത്ത ഡോ.മാത്യൂസ് മാർ തീമോത്തിയോസ് നിയമിച്ചു കൊണ്ടുള്ള കൽപന വായിച്ചു വികാരി സ്ഥാനികൾക്ക് ചുമതല കൈമാറി.

ട്രസ്റ്റി:റേ ഡാനിയൽ
സെക്രട്ടറി:.ജിജി ഉമ്മൻ
കമ്മിറ്റിയംഗങ്ങൾ:
ഫിലിപ്പ് മാത്യു, വർഗീസ് വൈദ്യൻ,മിൻസി ചെറിയാൻ, വിമൽ ജോൺ, പ്രവീൺ സി. നൈനാൻ, റ്റിജു ജോസഫ്, ജോൺ എഡ്വേർഡ്, പ്രിൻസ് തോമസ്.
യുവജനപ്രസ്ഥാനം : വൈസ് പ്രസിഡന്റ്:സജി ജോയ്,
യുവജനപ്രസ്ഥാനം സെക്രട്ടറി:ഷെറിൽ ജോയ്
സൺഡേസ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ്:മറിയാമ്മ ഫിലിപ്പ്,
സൺഡേസ്‌കൂൾ സെക്രട്ടറി: ഷേർളി ജോൺ
സ്ത്രിസമാജം സെക്രട്ടറി: മിൻസി ചെറിയാൻ
ഇന്റേണൽ ഓഡിറ്റർ: സുനിൽ ഏബ്രഹം.

ഈ വർഷം മുതൽ എല്ലാ ഒന്നാം ശനിയാഴ്ചകളിലും മൂന്നാം ഞായറാഴ്ചകളിലും വിശുദ്ധകുർബാന ലിമെറിക്കിലെ സെന്റ് ക്യാമിലസ്സ് ചാപ്പലിൽ വച്ച് നടത്തപ്പെടുന്നു.https://g.co/kgs/ig8U8s

കൂടുതൽ വിവരങ്ങൾക്ക് :
ഫാ. നൈനാൻ പി.കുര്യാക്കോസ്:00353877516463

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP