ഭക്തിപൂർവം വിശ്വാസസമൂഹം;അഭിഷേകാഗ്നി 2018' നു ലിമെറിക്കിൽ തുടക്കമായി
September 01, 2018 | 02:20 PM IST | Permalink

റോബിൻ ജോസഫ്
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'അഭിഷേകാഗ്നി 2018' ബൈബിൾ കൺവെൻഷന് തുടക്കമായി. ലിമെറിക്ക്, പാട്രിക്സ്വെൽ, റേസ്കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബർ 1,2 തീയതികളിലാണ് (വെള്ളി ശനി ഞായർ) കൺവെൻഷൻ നടക്കുന്നത്.
അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ ടീംനയിക്കുന്ന കൺവെൻഷൻ എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് നടക്കുന്നത്.
കുട്ടികൾക്കുള്ള ധ്യാനം,സ്പിരിച്ച്വൽ ഷെറിങ്, എന്നിവ സെഹിയോൻ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തിൽ നടക്കുന്നു.
കൺവൻഷനിൽ പങ്കെടുത്ത് വിശ്വാസത്തിൽ കൂടുതൽ വളരാൻ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ഫാ.റോബിൻ തോമസ് :0894333124
ജോജോ ദേവസ്സി:
0894562531(കൈക്കാരൻ )
ബിജു തോമസ്:
0877650280 (കൈക്കാരൻ)