Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഭിഷേകത്തണലിൽ ആയിരങ്ങൾ; ലീമെറിക്ക് ബൈബിൾ കൺവെൻഷൻ' സമാപിച്ചു

അഭിഷേകത്തണലിൽ ആയിരങ്ങൾ; ലീമെറിക്ക് ബൈബിൾ കൺവെൻഷൻ' സമാപിച്ചു

റോബിൻ ജോസഫ്

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ,അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ ടീം നയിച്ചുകൊണ്ടിരിക്കുന്ന 'അഭിഷേകാഗ്‌നി 2018' ത്രിദിന ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും.

ലിമെറിക്ക്, പാട്രിക്സ്വെൽ,റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ധ്യാനത്തിന്റെ രണ്ടാം ദിവസമായിരുന്ന ഇന്നലെ ലിമെറിക് രൂപതാ ബിഷപ് മാർ.ബ്രെണ്ടൻ ലീഹി കുട്ടികൾക്കും മുതിർന്നവർക്കും വചനസന്ദേശം നൽകി. ഫാ.സേവ്യർഖാൻ വട്ടായിൽ ,ഫാ.സോജി ഓലിക്കൽ തുടങ്ങിയവരുടെ ആത്മീയ പ്രഭാഷണങ്ങളും, ശുശ്രുഷകളും ആയിരങ്ങൾക്ക് അഭിഷേകവും സൗഖ്യവും പകരുന്നു.കുട്ടികൾക്കുള്ള ധ്യാനം,സ്പിരിച്ച്വൽ ഷെറിങ്, എന്നിവ സെഹിയോൻ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തിൽ നടക്കുന്നു.

കൺവെൻഷനിൽ പങ്കെടുത്ത് കൂടുതൽ അഭിഷേകവും വിശുദ്ധിയും പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക് :
ഫാ.റോബിൻ തോമസ് :0894333124
ജോജോ ദേവസ്സി:
0894562531(കൈക്കാരൻ )
ബിജു തോമസ്:
0877650280 (കൈക്കാരൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP