Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ. യൂഹാനോൻ മാർ മിലിത്തിയോസിന് ഡബ്ലിനിൽ സ്വീകരണം നൽകി

ഡോ. യൂഹാനോൻ മാർ മിലിത്തിയോസിന് ഡബ്ലിനിൽ സ്വീകരണം നൽകി

രാജൻ വി

അയർലണ്ട്: മലങ്കര ഓർത്തഡോക്ൾസ് സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പൊലീത്തായും, പ്രമുഖ വാഗ്മിയുമായ മാർ മിലിത്തിയോസ് തിരുമേനി അയർലണ്ടിൽ എത്തിച്ചേർന്നു. ഓർത്തഡോക്ൾസ് സഭയുടെ അയർലണ്ടിലെ ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ മുഖ്യാതിഥിയായിട്ടാണ് അഭി. മിലിത്തിയോസ് മെത്രാപ്പൊലീത്ത വന്നിരിക്കുന്നത്.

മെയ് മാസം 4, 5, 6 തീയതികളിലായി കൗണ്ടി ക്ലെയറിലുള്ള എന്നീസ് സെന്റ് ഫ്‌ളാനൻസ് കോളേജിൽ വച്ചാണ് ഫാമിലി കോൺഫെറൻസ് നടത്തുന്നത്. 'Journeying with God of the Father' എന്നതാണ് ഈ വർഷത്തെ കോണ്ഫറൻസിന്റെ പ്രധാന ചിന്താവിഷയം. ഈ ദിവസങ്ങളിൽ നടക്കുന്ന വിവിധ ക്ലാസ്സുകൾക്ക് അഭി.മെത്രാപ്പൊലീത്ത നേതൃത്വം വഹിക്കും.

കുട്ടികൾക്കുള്ള പ്രത്യേക ക്ലാസുകൾ സുദർശൻ ജോയി, സെയ്റ വർഗീസ് എന്നിവർ നയിക്കും. അയർലണ്ടിലെ എല്ലാ ഓർത്തഡോക്ൾസ് ഇടവകകളിൽനിന്നും പ്രതിനിധികളും വൈദികരും പങ്കെടുക്കും. ഫാമിലി കോണ്ഫറൻസിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജനറൽ കൺവീനർ ഫാ. ജോർജ്ജ് തങ്കച്ചൻ, കോർഡിനേറ്റർ ജോൺ മാത്യു എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP