Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡബ്ലിൻ സീറോ മലബാർ യുവജന സംഗമം ഞായറാഴ്ച

ഡബ്ലിൻ സീറോ മലബാർ യുവജന സംഗമം ഞായറാഴ്ച

സ്വന്തം ലേഖകൻ

ബ്ലിൻ സീറോ മലബാർ സഭയുടെ ആദ്യ യുവജന സംഗമവും, മരിയൻ ദിനവും, സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ (SMYM) സ്വർഗ്ഗീയ മധ്യസ്ഥനായ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ തിരുനാളും സംയുക്തമായി ഒക്ടോബർ 20 ഞായറാഴ്ച താല കുർബാന സെന്ററിൽവച്ച് ആഘോഷിക്കുന്നു.

ഡബ്ലിനിലെ എല്ലാ കുർബാന സെന്ററുകളിലേയും യുവജനങ്ങൾ പങ്കെടുക്കുന്ന സമ്മേളനം സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് പ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉത്ഘാടനം ചെയ്യും. തലശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോർജ്ജ് ഞരളക്കാട്ട് മെത്രാപ്പൊലീത്ത മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 5 മണിക്ക് താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അഭിവധ്യ ജോർജ്ജ് ഞരളക്കാട്ട് പിതാവ് മുഖ്യകാർമികത്വം വഹിക്കും.

ഉച്ചകഴിഞ്ഞ് 2 മണിക്ക് താല Springfield St. Mark's GAA ക്ലബ്ബിൽ പതാക ഉയർത്തലോടെ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് സ്‌നേഹവിരുന്നോടെ സമാപിക്കും. ക്ലാസുകൾ, മ്യൂസിക്കൽബാന്റ്, ജപമാല, വിവിധ കലാപരിപാടികൾ തുടങ്ങിയവ ഈ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.

യുവജന സംഗമത്തിലേയ്ക്ക് എല്ലാവരേയും സ്വാഗതംചെയ്യുന്നതായി SMYM ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP