Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൺഡേസ്‌ക്കൂൾ ബാലകലോത്സവം ഗാൾവേയിൽ പ്രൗഢോജ്വലമായി സമാപിച്ചു

സൺഡേസ്‌ക്കൂൾ ബാലകലോത്സവം ഗാൾവേയിൽ പ്രൗഢോജ്വലമായി സമാപിച്ചു

ഗാൾവേ-:മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്‌കൂൾ അസോസിയേഷൻ അയർലണ്ട് റീജിയൺ ബാലകലോത്സവം മെയ് 6 ന് (തിങ്കളാഴ്ച) ഗാൾവേ ,ഗോർട്ട് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെട്ടു .രാവിലെ 9 മണിക്ക് എം ജെ .എസ്സ് .എസ്സ് .എ . ഡയറക്ടർ വന്ദ്യ .ബിജു പാറേക്കാട്ടിൽ അച്ഛൻ പതാകയുയർത്തി വനിതാസമാജം ഡയറക്ടർ വന്ദ്യ ജോബിമോൻ സ്‌കറിയ അച്ഛൻ ഉദ്ഘാടനം ചെയ്ത് സമാരംഭിക്കപ്പെട്ട ബാലകലോത്സവം രെജിസ്‌ട്രേഷനും ഉദ്ഘാടനസമ്മേളനത്തിനും ശേഷം ഔദ്യോഗികമായി ആരംഭിച്ചു.

അഞ്ചുവേദികളിലായി അയർലണ്ടിലെ പതിനൊന്ന് ഇടവകകളിൽ നിന്നുള്ള ഏകദേശം ഇരുനൂറോളം കലാപ്രതിഭകളാണ് ബാലകലോത്സവത്തിൽ പങ്കെടുത്തത് .ബാലകലോത്സവത്തിന്റെ വിജയത്തിനായി എം.ജെ .എസ്സ് .എസ്സ് .എ .ഡയറക്ടർ വന്ദ്യ ബിജു പാറേക്കാട്ടിൽ അച്ഛന്റെയും സെക്രട്ടറി വര്ഗീസ്‌കുട്ടി ജോർജിന്റെയും ജോയിന്റ് സെക്രട്ടറി ജെയ്മോൻ മർക്കോസിന്റെയും നേതൃത്വത്തിൽ എല്ലാ സണ്ടേസ്‌കൂളുകളിൽനിന്നുള്ള അദ്ധ്യാപകരെയും ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി ആദിയോടന്ത്യം പ്രവർത്തിച്ചു.

ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ നിന്നുള്ള സൺഡേസ്‌കൂൾ അദ്ധ്യാപകരും അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളും വിധകർത്താക്കളായി എത്തിച്ചേർന്ന ബാലകലോത്സവം ഇഞ്ചോടിഞ്ചു പോരാട്ടത്തിന് വേദിയായി എന്ന് വിധികർത്താക്കൾ തന്നെ തുറന്നു പ്രസ്താവിച്ചു.

ക്രൈസ്തവ സംഗീതം ,പ്രസംഗം ,ആരാധന ഗീതം മലയാളം ,ആരാധനാഗീതം സുറിയാനി ,ബൈബിൾ ക്വിസ് ,ബൈബിൾ ടെസ്റ്റ് ,തങ്കവാക്യം എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത് .കൂടാതെ ചിത്രരചനാ മത്സരവും, പെയിന്റിങ് മത്സരവും .ബൈബിൾ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രപ്രദർശനങ്ങളും ഇതോടൊപ്പം നടത്തപ്പെട്ടു .മത്സരങ്ങളുടെ ആകെ പോയിന്റ് നിലയിൽ വാട്ടർഫോർഡ് സെന്റ് മേരീസ് സൺഡേസ്‌കൂൾ ഒന്നാം സ്ഥാനവും കോർക്ക് സെന്റ് പീറ്റേഴ്‌സ് സൺഡേസ്‌കൂൾ രണ്ടാം സ്ഥാനവും സ്‌വോഡ്‌സ് സെന്റ് ഇഗ്‌നാത്തിയോസ് സൺഡേസ്‌കൂൾ മൂന്നാം സ്ഥാനവും നേടി .വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സൺഡേസ്‌കൂളുകൾക്കുള്ള എവർ റോളിങ്ങ് ട്രോഫികളും സമാപന സമ്മേളനത്തിൽവെച്ചു വിതരണം ചെയ്യപ്പെട്ടു.

കുട്ടികളുടെ കഥാ കവിത രചനകൾ ഉൾപ്പെടുത്തിയ എം .ജെ .എസ്സ് .എസ്സ് .എ അയർലണ്ട് റീജിയൻ മാഗസിൻ 'മാനീസോ' യുടെ വിതരണവും സൺഡേസ്‌കൂൾ പത്താം ക്ലാസ്സ് വിജയിച്ചകുട്ടികളുടെ ജെ .എസ്സ് .എസ്സ് .എൽ .സി സർട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെട്ടു .ബാലകലോത്സവത്തിൽ വന്നുസംബന്ധിച്ച എല്ലാവർക്കും സഹകരിച്ച എല്ലാവർക്കും സെക്രട്ടറി നന്ദി അറിയിച്ചു . സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളി ആതിഥേയത്വം വഹിച്ച ഈ വർഷത്തെ ഭദ്രാസന ബാലകലോത്സവം കൊടിയിറക്കോടെ സമാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP