Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലങ്കര യാക്കോബായ സിറിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ അയർലണ്ട് ഭദ്രാസന ബാലകലോത്സവം ഇന്ന് ഗാൾവേയിൽ

മലങ്കര യാക്കോബായ സിറിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ അയർലണ്ട് ഭദ്രാസന ബാലകലോത്സവം ഇന്ന് ഗാൾവേയിൽ

അയർലണ്ട് -മലങ്കര യാക്കോബായ സിറിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ അയർലണ്ട് റീജിയൻ ആറാമത് ബാലകലോത്സവം മെയ് 6 ന്(തിങ്കളാഴ്ച ) ഗാൾവേയിൽ വെച്ച് നടത്തപ്പെടും .യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് ഭദ്രാസനത്തിലുള്ള പതിനൊന്ന് ദേവാലയങ്ങളിൽ നിന്നായി ഏകദേശവും ഇരുനൂറോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന പ്രസ്തുത കലോത്സവത്തിന്റെ ഉദ്ഘാടനത്തിൽ എം .ജെ .എസ്സ് .എസ്സ് .എ അയർലണ്ട് ഭദ്രാസന ഡയറക്ടർ റവ .ഫാ .ബിജു പാറേക്കാട്ടിൽ അധ്യക്ഷം വഹിക്കുന്നതാണ്.

അന്നേദിവസം രാവിലെ 9 മണിക്ക് രെജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ബാലകലോത്സവം വൈകിട്ട് നാലുമണിക്ക് സമാപിക്കുന്നതായിരിക്കും .ഗാൽവേയിലുള്ള ഗോർട്ട് കമ്മ്യൂണിറ്റി സെന്ററിൽ(Gort community Centre ,Galway ) വെച്ച് നടക്കുന്ന സൺഡേസ്‌കൂൾ ബാലകലോത്സവത്തിൽ കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു അഞ്ചു സ്റ്റേജുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

സംഗീതം ,പ്രസംഗം ,ആരാധനാഗീതം മലയാളം ,ആരാധനാഗീതം സുറിയാനി ,ബൈബിൾ ക്വിസ് ,ബൈബിൾ റഫറൻസ് ,തങ്കവാക്യം എന്നീ ഇനങ്ങളിലായി നടത്തപെടുന്ന മത്സരത്തിൽ ബെൽഫാസ്റ്റ് യാക്കോബായ പള്ളിയിൽനിന്നും അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിവ് തെളിയിച്ച പ്രതിഭകൾ വിധികർത്താക്കളായി എത്തിച്ചേരുന്നതായിരിക്കും .ഇതോടൊപ്പം കുട്ടികളുടെ ചിത്രരചനാ മത്സരവും കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തപ്പെടുന്നു .ഈ വർഷത്തെ ബാലകലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്നത് ഗാൾവേ സെന്റ് .ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയാണ്.

പരിപാടിയുടെ വിജയത്തിനായി എല്ലാ സണ്ടേസ്‌കൂളുകളിൽനിന്നുമുള്ള അദ്ധ്യാപകരെ ഉൾപ്പെടുത്തി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു .അന്നേദിവസം സണ്ടേസ്‌കൂൾ പ്രസ്ഥാനത്തിന്റെ പേരിൽ ഇറക്കിയിരിക്കുന്ന കുട്ടികളുടെ മാഗസിൻ 'മാനീസൊ'യുടെ വിതരണവും പത്താം ക്ലാസ് പൂർത്തിയാക്കിയ കുട്ടികൾക്കുള്ള ജെ .എസ്സ് .എസ്സ് എൽ .സി സർട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെടുന്നതാണു എന്ന് ഡയറക്ടർ റവ .ഫാ .ബിജു പാറേക്കാട്ടിൽ ,സെക്രട്ടറി വർഗീസ്‌കുട്ടി ജോർജ്, ജോയിന്റ് സെക്രട്ടറി .ജെയ്മോൻ മർക്കോസ് എന്നിവർ അറിയിച്ചു . അയർലണ്ടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന വാഹനങ്ങൾക്കുള്ള വിപുലമായ പാർക്കിങ്ങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP