Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡബ്ലിൻ സെന്റ് മേരീസ് പള്ളി ഇടവക ദിനം 27ന്; മാത്യൂസ് മാർ തിമോത്തിയോസ് വിശുദ്ധ കുർബാന അർപ്പിക്കും

ഡബ്ലിൻ സെന്റ് മേരീസ് പള്ളി ഇടവക ദിനം 27ന്; മാത്യൂസ് മാർ തിമോത്തിയോസ് വിശുദ്ധ കുർബാന അർപ്പിക്കും

ലൂക്കൻ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ  ഇടവക മെത്രാപ്പൊലീത്ത മാത്യൂസ് മാർ തീമോതീയോസ് 27ന് ശനിയാഴ്ച വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ 830 നു പ്രഭാത നമസ്‌കാരം ആരംഭിക്കും. ഇടവക ദിന പരിപാടികൾക്ക് തിരുമേനി ദീപം തെളിക്കും.
തദവസരത്തിൽ ഇടവകയുടെ പുതിയ വെബ്‌സൈറ്റ് പ്രകാശിപ്പിക്കും. ഇടവകയിലേക്ക് മെത്രാപ്പൊലീത്ത നിയമിച്ച പുതിയ വികാരി ഫാ.നൈനാൻ കുരിയാക്കോസ് പുളിയായിൽ ചുമതല ഏറ്റെടുക്കും. ഫാ ജോർജ് തങ്കച്ചൻ, ഫാ എൽദൊ വർഗീസ്, ഫാ അനീഷ് കെ സാം എന്നിവർ സംബന്ധിക്കും.

കലാകായിക മത്സരങ്ങൾ, ആദ്യഫല ലേലം, വിഭവ സമൃദ്ധമായ സദ്യ, ഷിബു കൊട്ടാരക്കര നയിക്കുന്ന ഗാനമേള, സമ്മാനദാനം എന്നിവയോടെ ഇടവകദിന പരിപാടികൾ സമാപിക്കും. വികാരി ഫാ നൈനാൻ കുരിയാക്കോസ്, കൈക്കാരൻ സെൻ ബേബി, സെക്രട്ടറി ജോസഫ് തോമസ്, മാനേജിങ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നല്കും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP