Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഞ്ചിക്കോർ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ സംയുക്ത തിരുനാൾ 11 ന് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ

ഇഞ്ചിക്കോർ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ  സംയുക്ത തിരുനാൾ 11 ന് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ

ഇഞ്ചിക്കോർ: ഇഞ്ചിക്കോർ സീറോ  മലബാർ കൂട്ടായ്മയിൽ കന്യകാമറിയത്തിന്റെയും അൽഫോൻസാമ്മയുടേയും തിരുനാളും, കുടുംബ യുണിറ്റുകളുടെ സംയുക്ത വാർഷികവും 11 ന്  ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു.

ഞായറാഴ്‌ച്ച വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന ദിവ്യബലിയോടെ തിരുനാൾ കർമങ്ങൾക്ക് ആരംഭം കുറിക്കും. ഫാ . ക്രിസ്താനന്ദ്  കുറ്റിക്കാട്ട് IC (ദാസച്ഛൻ ), ഫാ .വിനോദ് കുര്യൻ  തേനാട്ടിൽ IC, ഫാ .ആന്റണി ചീരംവേലിൽ എന്നിവർ മുഖ്യ കർമ്മികത്വം വഹിക്കും.  ഫാ . ക്രിസ്താനന്ദ്  കുറ്റിക്കാട്ട് IC തിരുനാൾ സന്ദേശം നൽകും. ദിവ്യബലിക്ക് ശേഷം  കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരിക്കും.

വൈകുന്നേരം 5 45 ന് വാർഷികദിനാഘോഷ പരിപാടികൾ റവ .ഫാ .ജോസ് ഭരണിക്കുളങ്ങര ഉത്ഘാടനം നിർവഹിക്കും. തുടർന്ന് വാർഷിക പൊതുയോഗം, കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, സമ്മാനദാനം തുടർന്ന് സ്‌നേഹവിരുന്നോട് കൂടി പരിപാടികൾ സമാപിക്കും. തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്ക്‌ചേരുവാൻ ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

വാർത്ത:കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP