Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാൽവേ സീറോ മലബാർ സഭയിൽ കുടുംബങ്ങൾക്കായുള്ള ധ്യാനവും, വിശുദ്ധ വാര തിരുക്കർമങ്ങളും 14മുതൽ

ഗാൽവേ സീറോ മലബാർ സഭയിൽ കുടുംബങ്ങൾക്കായുള്ള ധ്യാനവും, വിശുദ്ധ വാര തിരുക്കർമങ്ങളും 14മുതൽ

ഗാൽവേ : സീറോ മലബാർ സഭ കുട്ടികൾക്കായി ഒരുക്കിയ' ആത്മീയം 2019 ' ശേഷം നമ്മുടെ കർത്താവിന്റെ ഓശാന, പീഡാ സഹന ,ഉത്ഥാന തിരുന്നാളിന് ഒരുങ്ങി കൊണ്ടിരിക്കുന്ന ഇടവക ജനത്തിനായി എപ്രിൽ 15 തീങ്കളാഴ്ച 5 pm മുതൽ 9 pm വരെ മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും റോമിലെ സർവ്വകലാശാല അദ്ധ്യാപകനുമായ റവ.ഫാ.ഇഗ്‌നേഷെസ് കുന്നുംപുറത്ത് ( OCD ) നയിക്കുന്ന 'കുടുംബങ്ങൾക്കായുള്ള ധ്യാനം'

കഴിഞ്ഞ 23 ന് ഡബ്ലിൻ സീറോ മലബാർ വൈദികരും സീറോ മലബാർ മ്യുസിക് മിനിസ്ട്രിയുടേയും നേതൃത്വത്തിൽ കുട്ടികൾക്കായി ഒരുക്കിയ' ആത്മീയം 2019 ' ധ്യാനത്തിലൂടെ കുട്ടികളെ ഉത്തമ അനുതാപത്തോടെ കുമ്പസാരത്തീനായി അണയുവാനും. ആരാധനാ, വിശുദ്ധ കുർബാന എന്നീ ശുശൂഷകളിലൂടെ ആത്മാവിൽ ഉണർവായി മാറുവാനും സഹായിച്ചു.
ഇടവകയിലെ വിശ്വാസികളായ എല്ലാ കുടുംബങ്ങളുടെയും പ്രാർത്ഥനയും സജീവമായ സഹകരണവും ധ്യാനത്തിന്റെ വൻ വിജയത്തിനു കാരണമായി.

എപ്രിൽ 15 തീങ്കളാഴ്ച നടക്കുന്ന ഇടവക ധ്യാനത്തിലും തുടർന്ന് വിശുദ്ധവാര തിരുക്കർമങ്ങളിലും പങ്കെടുത്ത് ആത്മീയമായ ചൈതന്യം പ്രാപിക്കാനും കൂടുതൽ വിശുദ്ധിയിലേക്ക് വളരുവാനും ഏവരെയും ക്ഷണിക്കുന്നതായി വികാരി റവ.ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു .

ഗാൽവേ ,മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന വിശുദ്ധ വാര തിരുക്കർമങ്ങളുടെ സമയ ക്രമം.

ഓശാന ശുശ്രുഷകൾ
എപ്രിൽ 14. ഞായറാഴ്ച :
2.30 PM to 5.30PM കുമ്പസാരം
2.30 PM (കുട്ടികൾക്കായി വേദോപദേശം)
4 PM ഓശാന തിരുകർമ്മങ്ങൾ ,വി.കുർബാന

എപ്രിൽ 15. തിങ്കളാഴ്ച
5 pm to 9 pm വിശുദ്ധവാര ധ്യാനം??
ഈസ്റ്റർ തിരുക്കർമങ്ങൾ
എപ്രിൽ 21 ഞായറാഴ്ച :
4.30 PM ഉയർപ്പ് തിരുകർമ്മങ്ങൾ, വി.കുർബാന

6.30 PMഈസ്റ്റർ ഡിന്നർ(കമ്യുണിറ്റി സെന്റർ മെർവ്യൂ , ഗാൽവേ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP