Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാലാമത് നോമ്പുകാല റെസിഡൻഷ്യൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

നാലാമത് നോമ്പുകാല റെസിഡൻഷ്യൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

നോബി സി മാത്യു

ഗാൾവേ :ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയുടെ ആഭിമുഖ്യത്തിലും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിലും എല്ലാവർഷവും നടത്തിവരാറുള്ള നോമ്പുകാല റെസിഡൻഷ്യൽ ധ്യാനം ഈ വർഷവും ഏപ്രിൽ 15 ,16 ,17 (തിങ്കൾ ,ചൊവ്വ ,ബുധൻ)എന്നീ തീയതികളിൽ എന്നിസിലുള്ള സെന്റ് ഫ്‌ളാന്നൻസ് കോളേജിൽ വെച്ച് നടത്തപ്പെടുന്നു.തിങ്കളാഴ്ച രാവിലെ 9.30 ന് പ്രഭാതപ്രാർത്ഥനയോടുകൂടി ആരംഭിക്കുന്ന ധ്യാനം ബുധനാഴ്ച വൈകിട്ട് പെസഹാ കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം സമാപിക്കുന്നതായിരിക്കും.

തുടർച്ചയായി നാലാം വർഷവും നടത്തപ്പെടുന്ന നോമ്പുകാല ധ്യാനത്തിൽ തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസനാധിപനുമായ നി.വ.ദി .സക്കറിയാസ് മോർ ഫിലക്‌സിനോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലുള്ള വൈദീക സംഘം ധ്യാനം നയിക്കുന്നതായിരിക്കും. തിരക്കുപിടിച്ച യൂറോപ്യൻ ജീവിതത്തിനിടയിൽ കഴിഞ്ഞകാലജീവിതത്തിലേക്കും ,ക്രിസ്തുവിലേക്കും ക്രൈസ്തവ മൂല്യങ്ങളിലേക്കും തിരിഞ്ഞു നോക്കുന്നതിനു ഈ ധ്യാനം സഹായിക്കും.യൂറോപ്പ് മുഴുവനിലുമുള്ള വിശ്വാസികളെയും ഉദ്ദേശിച്ചു നടത്തപ്പെടുന്ന ഈ ധ്യാനത്തിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മൂന്നുദിവസത്തേക്കുമുള്ള താമസവും ഭക്ഷണവും ഗാൾവേ പള്ളിയിൽനിന്നും ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ പ്രത്യേകധ്യാനം വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ റവ ഫാ .ജോർജ് അഗസ്റ്റിൻ റവ .ഫാ .ഫ്രാൻസിസ് സേവ്യർ എന്നിവരാണ് നയിക്കുന്നത്.

ധ്യാനത്തോടനുബന്ധിച്ചു സുവുശേഷ പ്രഘോഷണം,ഗാനശുശ്രൂഷ ,വി .വേദപുസ്തക പഠനം , ആവശ്യമുള്ളവർക്ക് കൗൺസിലിങ് ,വി .കുമ്പസാരം ,വി .കുർബാന ,രോഗികളുടെ വി.തൈലാഭിഷേകം എന്നിവ നടത്തപ്പെടുന്നു .കൂടാതെ കുട്ടികളുടെ പ്രത്യേകധ്യാനം കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രുപ്പുകളാക്കി തിരിച്ചു മുതിർന്നവരുടെ ധ്യാനത്തോടൊപ്പം നടത്തപ്പെടുന്നു.

ബുധനാഴ്ച വൈകിട്ട് നടക്കുന്ന പെസഹകുർബാനയ്ക്കും ശുശ്രൂഷകൾക്കും മലങ്കര സിറിയൻ ഓർത്തഡോക്‌സ് വൈദികസെമിനാരി റെസിഡന്റ് മെത്രാപ്പൊലീത്ത നി .വ.ദി.കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനി പ്രധാന കാർമ്മികത്വം വഹിക്കുന്നതായിരിക്കും.

നാട്ടിൽ അവധിക്കുപോകുമ്പോൾ പോലും തിരക്കുമൂലം ധ്യാനത്തിൽ സംബന്ധിക്കുവാൻ അവസരം ലഭിക്കാത്ത വിശ്വാസികൾ ജോലികൾ ക്രമീകരിച്ചു ധ്യാനത്തിൽ പങ്കെടുക്കുന്നത് സൗകര്യപ്രദമായിരിക്കും എന്ന് വികാരി റവ .ഫാ .ബിജു പാറേക്കാട്ടിൽ ,ബിജു തോമസ് (ട്രസ്റ്റി ),.ഗലിൽ പി .ജെ(സെക്രട്ടറി )എന്നിവർ അറിയിച്ചു. ധ്യാനത്തിന്റെ ക്രമീകരണത്തിന് വികാരി .റവ .ഫാ .ബിജു പാറേക്കാട്ടിൽന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP