Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീറോ മലബാർ സഭയിൽ വലിയ ആഴ്ച ധ്യാനത്തിന്റെയും വലിയ ആഴ്ച തിരുകർമ്മങ്ങളുടെയും പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്നു

സീറോ മലബാർ സഭയിൽ വലിയ ആഴ്ച ധ്യാനത്തിന്റെയും വലിയ ആഴ്ച തിരുകർമ്മങ്ങളുടെയും പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്നു

സീറോ മലബാർ സഭയിൽ വലിയ ആഴ്ച ധ്യാനത്തിന്റെയും വലിയ ആഴ്ച തിരുകർമ്മങ്ങളുടെയും പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്ന

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ മാർച്ച് 24,25,26   (പെസഹ വ്യാഴം, പീഡാനുഭവവെള്ളി, വലിയശനി ) എന്നീ ദിവസങ്ങളിൽ ബ്ലാഞ്ചാർഡ്‌സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്ടൗൺ  കമ്മ്യൂണിറ്റിസെന്ററിൽ വച്ചു നടത്തപെടുന്ന ശുശ്രുഷകൾക്കും ഒരുക്ക ധ്യാനത്തിനുമുള്ള ക്രമീകരണങ്ങൾ, ഭവനങ്ങളിലുള്ള പ്രാർത്ഥന ഒരുക്കങ്ങൾ എന്നിവ പുരോഗമിക്കുന്നതായി കോഡിനേറ്റർ, ബിനു ആന്റണി, സെക്രട്ടറി, മാർട്ടിൻ സ്‌കറിയ എന്നിവർ അറിയിച്ചു.

പെസഹവ്യാഴം, പീഡാനുഭവവെള്ളി, വലിയശനി എന്നീ ദിവസങ്ങളിൽ ഡബ്ലിൻ സീറോ മലബാർ സഭാവിശ്വാസികൾ എല്ലാവരും ഒന്നുചേർന്ന് ഒരേ ദേവാലയത്തിൽ തിരുകർമങ്ങൾ ആചരിക്കുന്നു.അന്നേ ദിവസങ്ങളിൽ ഡബ്ലിൻ സീറോ മലബാർ സഭയിൽ മറ്റെവിടേയും തിരുക്കർമ്മ അനുഷ്ഠാനം ഉണ്ടായിരിക്കുന്നതല്ല.

ഒരുക്കധ്യാനവും വലിയ ആഴ്ച ശുശൂഷകളും ക്രമീകരിച്ചിരിക്കുന്നത്.  പെസഹവ്യാഴം, പീഡാനുഭവവെള്ളി, വലിയശനി ദിവസങ്ങളിൽ  രാവിലെ 9 മുതൽ ഉച്ചവരെ ഒരുക്കധ്യാനവും ഉച്ചക്ക് ശേഷം തിരുക്കർമ്മ അനുഷ്ഠാനവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

പെസഹാവ്യഴാഴ്ച ഭവനങ്ങളിൽ അപ്പം മുറിക്കൽ ശുശൂഷ   ആചരിക്കപെടുന്നതിനാൽ  അന്നേ ദിവസം 4.30 വരെ  മാത്രമേ   ധ്യാനം ഉണ്ടായിരിക്കുകയുള്ളു.

വിശുദ്ധ വാരത്തിലെ കൃപഅഭിഷേക ധ്യാനം നയിക്കുന്നത് വലിയ സാക്ഷ്യനുഭാവത്തോടെയും അഭിഷേകത്തോടെയും വചനപ്രഘോഷണ ശുശ്രൂഷ ചെയ്യുന്ന ഫാ.ജോബി കാച്ചപ്പിള്ളി VC യാണ് (Director Divine rtereat cetnre Toronto Canada.)

ധ്യാനത്തിനോടനുബന്ധിച്ച് മാർച്ച് 28 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 05.00 വരെ കൗമാരക്കാർക്കും യുവജനങ്ങൾക്കുമായി ബ്ലാഞ്ചാർഡ്‌സ്ടൗൺ, ക്ലോണി, ലിറ്റിൽപേസ് ദേവാലയത്തിൽ സംഘടിപ്പിക്കുന്നഏകദിന കൺവെൻഷനും റവ.ഫാ.ജോബി കാച്ചപ്പിള്ളി  നേതൃത്വം നല്കുന്നതാണ്.

കാരുണ്യത്തിന്റെ ജൂബിലി വർഷത്തിൽ ദൈവകരുണയാൽ നിറയാനും അത് വഴി ജീവിതം നവീകരിക്കാനും വിശ്വാസികൾ   ഓരോരുത്തരേയുംധ്യാനത്തിലും തിരുകർമങ്ങളിലുംപങ്കെടുക്കുവാൻ സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ.ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP