Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലണ്ടിൽ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി

അയർലണ്ടിൽ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി

അനിൽകുമാർ

ഡബ്ലിൻ : അയർലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സംഘടിപ്പിച്ച മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി. ക്‌ളോണീ റോയൽ മീത്ത് പിച്ച് &പുട്ട് ക്ലബിൽ ക്ഷേത്രമാതൃകയിൽ തയ്യാറാക്കിയ വേദിയിൽ, അയ്യപ്പ വിഗ്രഹത്തിനുമുന്നിൽ നിലവിളക്ക് തെളിച്ചു ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ദീപാരാധന ദർശിച്ചു ഭക്തജനങ്ങൾ സായൂജ്യമടഞ്ഞു.

ഡബ്ലിൻ Eire vedanta മിനിസ്റ്റർ ഇൻ ചാർജ്ജ് സ്വാമി വിമോക്ഷാനന്ദ മകര സംക്രമ സന്ദേശവും, സ്പിരിച്വൽ ഡയറക്ടർ സ്വാമി പൂർണ്ണാനന്ദ പ്രഭാഷണവും നടത്തി. കലിയുഗ വരദനായ ശബരിമല ധർമ്മശാസ്താവിന്റെ അനുഗ്രഹത്തിനായി, ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരി,പ്രദീപ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നീരാഞ്ജനം, നെയ്യഭിഷേകം, അഷ്ടോത്തരി, മകരവിളക്ക് പൂജകൾ എന്നിവയും തുടർന്ന് ഭജനയും പ്രസാദവിതരണവും അന്നദാനവും നടത്തി.

എല്ലാ മാസവും രണ്ടാം ഞായറാഴ്ച സംഘടിപ്പിക്കുന്ന സത്സംഗത്തിലും തുടർന്നുള്ള പരിപാടികളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 087 322 6832, 087 781 8318,083 447 8366 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP