Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സത്ഗമയ മകരവിളക്ക് ആഘോഷവും അയ്യപ്പപൂജയും 12 ന് ഡബ്ലിനിൽ

സത്ഗമയ മകരവിളക്ക് ആഘോഷവും അയ്യപ്പപൂജയും 12 ന് ഡബ്ലിനിൽ

സ്വന്തം ലേഖകൻ

ഡബ്ലിൻ : അയർലണ്ടിലെ ആദ്യ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് ആഘോഷവും അയ്യപ്പപൂജയും ജനുവരി 12 ഞായറാഴ്‌ച്ച 3 മണിമുതൽ ഡബ്ലിൻ ക്‌ളോണീ റോയൽ മീത്ത് പിച്ച് &പുട്ട് ക്ലബിൽ വച്ച് നടത്തപ്പെടും.

കലിയുഗ വരദനായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്തിനായി, ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരി,പ്രദീപ് നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നീരാഞ്ജനം, നെയ്യഭിഷേകം, അഷ്ടോത്തരി, അയ്യപ്പപൂജ എന്നിവയും തുടർന്ന് സത്ഗമയ ഭജന സമിതിയുടെ ഭക്തിഗാനസുധയും, പ്രസാദവിതരണവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

അന്നദാനം വഴിപാടായി നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ച സംഘടിപ്പിക്കുന്ന സത്സംഗത്തിലും തുടർന്നുള്ള പരിപാടികളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 087 322 6832, 087 781 8318,0877779927,083 447 8366 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP