Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശാലോം ടീം നയിക്കുന്ന 'വിക്ടറി 2015' ഒക്ടോബറിൽ അയർലണ്ടിലെ തീർത്ഥാടന കേന്ദ്രത്തിൽ

ശാലോം ടീം നയിക്കുന്ന 'വിക്ടറി 2015' ഒക്ടോബറിൽ  അയർലണ്ടിലെ തീർത്ഥാടന കേന്ദ്രത്തിൽ

ഡബ്ലിൻ: ലോകമെമ്പാടും അനേകം മലയാളി െ്രെകസ്തവരുടെ ജീവിതത്തിൽ ആത്മീയ ഉണർവും അഭിഷേകവും പകർന്ന 'ശാലോം വിക്ടറി' ആദ്യമായി യൂറോപ്പിൽ  നടത്തപ്പെടുന്നു.

ഒക്ടോബർ 9, 10, 11 (വെള്ളി, ശനി, ഞായർ ) തിയതികളിൽ അയർലണ്ടിലെ പ്രശസ്ത മരിയൻ തീർദ്ഥാടന കേന്ദ്രമായ Knock ൽ നടക്കുന്ന ഈ പ്രോഗ്രാമിന് ശാലോം മിനിസ്ട്രിയുടെ ആത്മീയ പിതാവ് റെവ .ഡോ. റോയ് പാലാട്ടി, ശാലോം ശുശ്രൂഷകളുടെ അമരക്കാരൻ ഷെവലിയാർ ബെന്നി പുന്നത്തറ, യൂറോപ്പും അമേരിക്കയും ഉൾപ്പെടെ അനേക രാജ്യങ്ങളിൽ അത്ഭുതകരമായ അഭിഷേക ശുശ്രൂഷകൾ നടത്തുന്ന ഡോ. ജോൺ ഡി., ദർശന  പ്രവചന വരങ്ങളാൽ ദൈവം കനിഞ്ഞനുഗ്രഹിച്ച  ബ്ര. റെജി കൊട്ടാരം എന്നിവർ നേതൃത്വം നല്കുന്നു.

യേശുവിന്റെ അനന്ത സ്‌നേഹത്തിന്റെ ആഴമനുഭവിച്ച്, പുത്തനുണർവും പുതുജീവനും ഏറ്റുവാങ്ങി  ക്രിസ്തുവിന്റെ സഭയെ പടുത്തുയർത്തുവാനും  ലോകസുവിശേഷവൽക്കരണത്തെ ശക്തീകരിക്കുവാനും പങ്കെടുക്കുന്നവരെ സജ്ജരാക്കുക എന്നതാണ് ശാലോം വിക്ടറിയുടെ ഉദ്ദേശ്യം. ഒരു സംസ്‌കാരത്തെ എങ്ങനെ സുവിശേഷവൽക്കരിക്കം എന്ന സ്വപ്നം ഇവിടെ പങ്കുവയ്ക്കപ്പെടുന്നു. യേശുവിന്റെ അമൂല്യ രക്തത്താൽ വീണ്ടെടുക്കപ്പെട്ട നാമോരോരുത്തരും ഈ മണ്ണിൽ ദൈവസ്‌നേഹവാഹകരാകേണ്ടവരാണ്.

ഭൗതികതയുടെ നടുവിൽ വിശ്വാസജീവിതം നേരിടുന്ന പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാം? നമുക്കു ചുറ്റും എങ്ങനെ യേശുവിന്റെ സ്‌നേഹം പകരാം ? അനുദിന ജീവിതത്തിലെ സജീവസാന്നിധ്യമായ പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കാം? നിത്യജീവിതത്തിനുവേണ്ടി എങ്ങനെ ഒരുങ്ങാം?  തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്ന  നവ്യമായ ഒരു ധ്യാനാനുഭവമാണ് ശാലോം വിക്ടറി.

സുവിശേഷത്തിന്റെ സദ്വാർത്ത ലോകത്തെ അറിയിക്കുവാൻ വിളി ലഭിച്ചിരിക്കുന്ന നാം ഓരോരുത്തരേയും പരി. ആത്മാവിന്റെ വരദാനങ്ങളാൽ നിറച്ചു ക്രിസ്തുവിന്റെ ഭൂമിയിലെ പ്രതിനിധികളാകാൻ പര്യാപ്തരാക്കുന്ന 'ശാലോം വിക്ടറി 2015' ലേക്ക് എല്ലാവരേയും  സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ പേരു രജിസ്റ്റർ ചെയ്യാനായി www.shalomworld.org/victory എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: +353 87 717 7483 / +353 87 911 0635 (ജിൻസി ജിജി)



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP