Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിഭൂതി തിരുനാൾ തിങ്കളാഴ്ച

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിഭൂതി തിരുനാൾ തിങ്കളാഴ്ച

ഡബ്ലിൻ: സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച് മാർച്ച് 4 തിങ്കളാഴ്ച വിഭൂതി തിരുനാൾ റിയാൽട്ടോയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു. മാർച്ച് 3 ഞായറാഴ്ച അർദ്ധരാത്രിമുതൽ അൻപത് നോമ്പ് ആരംഭിക്കുന്നു. സീറോ മലബാർ ക്രമമനുസരിച്ച് അൻപത് നൊമ്പിന്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് 4 മണിമുതൽ 6 വരെ ആരാധനയും തുടർന്ന് 6 മണിക്ക് വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു. ആരാധന നടക്കുന്ന സമയത്ത് കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിന്റേയും മാനസാന്തരത്തിന്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യൂന്നു.

വലിയ നോമ്പിലെ പ്രധാന ദിവസങ്ങൾ

മാർച്ച് 1 - ആദ്യവെള്ളി- സകല മരിച്ചവരുടേയും ഓർമ്മ.
മാർച്ച് 3 - പേത്തർത്താ - അർദ്ധരാത്രി മുതൽ വലിയ നോമ്പ് ആരംഭിക്കുന്നു
മാർച്ച് 4 - വിഭൂതി തിരുനാൾ (ഉപവാസ ദിനം - കടമുള്ള ദിവസം),
മാർച്ച് 6 - ബുധൻ - (Ash Wednesday) ലാറ്റിൻ ക്രമം
മാർച്ച് 17 - സെന്റ് പാട്രിക് ഡേ
മാർച്ച് 19- വി. യൗസേപ്പിതാവിന്റെ മരണത്തിരുനാൾ
മാർച്ച് 25 - മംഗളവാർത്താ തിരുനാൾ
ഏപ്രിൽ 12 - നാല്പതാം വെള്ളി (കുരിശിന്റെ വഴി - ബ്രേ ഹെഡ്)
ഏപ്രിൽ 14 - ഓശാന ഞായർ
ഏപ്രിൽ 18 - പെസഹാ വ്യാഴം
ഏപ്രിൽ 19 - ദുഃഖ വെള്ളി
ഏപ്രിൽ 20 - ദുഃഖ ശനി
ഏപ്രിൽ 21 - ഈസ്റ്റർ

വാർഷിക ധ്യാനം
ഏപ്രിൽ 13, 14 (ഓശാന ശനി, ഓശാന ഞായർ) താലായിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ
ഏപ്രിൽ 16,17 (ചൊവ്വ, ബുധൻ) ബ്ലാഞ്ചർഡ് സ് ടൗണിൽ വൈകിട്ട് 5 മണിമുതൽ 9 വരെ
ഏപ്രിൽ 19, 20 (ദുഃഖ വെള്ളി, ദുഃഖ ശനി) ലൂക്കനിൽ (പാമേഴ്‌സ്ടൗണിൽ) രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP