Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ പെസഹാ ആചരിച്ചു; ലൂക്കനിൽ ധ്യാനം ദുഃഖവെള്ളി, വലിയ ശനി ദിവസങ്ങളിൽ

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ പെസഹാ ആചരിച്ചു; ലൂക്കനിൽ ധ്യാനം ദുഃഖവെള്ളി, വലിയ ശനി ദിവസങ്ങളിൽ

ഡബ്ലിൻ സീറോ മലബാർ സമൂഹം ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റേയും, വിശുദ്ധ കുർബാനാസ്ഥപനത്തിന്റേയും സ്മരണ പുതുക്കി പെസഹാ ആചരിച്ചു.

ഡബ്ലിനിലെ ഒൻപത് കുർബാന സെന്ററുകളിലും ഈവർഷം പെസഹാ തിരുകർമ്മങ്ങൾ ഉണ്ടായിരുന്നു. അന്ത്യ അത്താഴവേളയിൽ വിനയത്തിന്റെ മാതൃകനൽകികൊണ്ട് ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ച് കാൽ കഴുകൽ ശുശ്രൂഷയും നടന്നു. വിവിധ കുർബാന സെന്ററുകളിൽ നടന്ന ശുശ്രൂഷയ്ക്ക് റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട്, റവ. ഡോ. ജോസഫ് വെള്ളനാൽ തുടങ്ങിയവർ കാർമ്മികരായിരുന്നു. നസ്രാണി പാരമ്പര്യമനുസരിച്ച് വൈകിട്ട് ഭവനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷയും നടന്നു.

ഇന്ന് ക്രിസ്തുവിന്റെ പീഠാനുഭവം ധ്യാനിക്കുന്ന ദുഃഖവെള്ളി. ഡബ്ലിൻ സീറോ മലബാർ സഭയുടെ ലൂക്കൻ സബ് സോണിനുവേണ്ടിയുള്ള നോമ്പ്കാല ധ്യാനം ഇന്നും നാളെയും (ദുഃഖവെള്ളി, ശനി) പാമേഷ്‌സ്ടൗൺ സ്‌പോർട്ട്‌സ് കോമ്പ്‌ലക്‌സിൽ നടക്കും. രാവിലെ 9:30 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ധ്യാനം നയിക്കുന്നത് റവ. ഡോ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD യാണ്. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. വെള്ളി, ദുഃഖശനി ദിവസത്തെ തിരുകർമ്മങ്ങളും ധ്യാനത്തോടൊപ്പം നടക്കും

അഡ്രസ്സ് : https://goo.gl/maps/9jv8cQdHkQVgtGjg9

ദുഃഖ വെള്ളിയാഴ്ചയും, ദുഃഖ ശനിയാഴ്ചയും ബ്ലാഞ്ചട്‌സ്ടൗൺ ഹൺസ്ടൗൺ തിരുഹൃദയ ദേവാലയത്തിൽ രാവിലെ 9 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിക്കും.ാല ഫെർട്ടകയിൻ ദേവാലയത്തിൽ ദുഃഖവെള്ളി, ദുഃഖശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ അതതു ദിവസത്തെ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കും

ഈസ്റ്റർ കുർബാന ശനി ഞായർ ദിവസങ്ങാളിലായി ഒൻപത് കേന്ദ്രങ്ങളിലും ഉണ്ടായിരികും. ഏവരേയും തിരുകർമ്മങ്ങളിലേയ്ക്ക് ക്ഷണിക്കുന്നതായി സീറൊ മലബാർ സഭാ ചാപ്ലിൻസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP