Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക നോമ്പ്കാല ധ്യാനം ഏപ്രിൽ 13 മുതൽ മൂന്ന് കേന്ദ്രങ്ങളിലായി

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക നോമ്പ്കാല ധ്യാനം ഏപ്രിൽ 13 മുതൽ മൂന്ന് കേന്ദ്രങ്ങളിലായി

ബ്ലിൻ സീറോ മലബാർ സഭ പതിവായി നടത്തിവരുന്ന വലിയ ആഴ്ചയിലെ ധ്യാനവും വലിയ ആഴ്ചയിലെ തിരുകർമ്മങ്ങളും ഈ വർഷം കൂടുതൽ ആളുകൾക്ക് പങ്കെടുക്കുവാൻ സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെ പുനഃക്രമീകരിച്ച് മൂന്ന് കേന്ദ്രങ്ങളിൽ മൂന്ന് അവസരങ്ങളിലായി നടത്തുന്നു

ബ്രേ, ബ്ലാക്ക്‌റോക്ക്, താലാ കുർബാന സെന്ററുകളിലെ ആളുകളെ പ്രധാനമായും ഉദ്ദേശിച്ച് ഏപ്രിൽ 13, 14 (ശനി, ഓശാന ഞായർ) തീയതികളിൽ താലായിലുള്ള Church of the Incarnation, (Fettercairn, Kilcarrig Ave, Fettercairn, Dublin 24) ദേവാലയത്തിൽ വച്ച് രാവിലെ 10 മണിമുതൽ 5 വരെ വചനപ്രഘോഷണവും, ഞായറാഴ്ച (11-5) രാവ്‌ലെയുള്ള വചനപ്രഘോഷണത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് ഓശാന തിരുകർമ്മങ്ങള്ളും നടത്തുന്നു.

സോർഡ്‌സ് ,ബ്യൂമൗണ്ട്,, ബ്ലാഞ്ചർഡ് ടൗൺ കുർബാന സെന്ററുകൾക്കായി ബ്ലാഞ്ചർഡ്‌സ് ടൗണിലെ, Church of the Sacred Heart of Jesus (Huntstown Way, Clonsilla) ദേവാലയത്തിൽ വച്ച് ഏപ്രിൽ 16,17 തീയതികളിൽ (ചൊവ്വാ, ബുധൻ) വൈകിട്ട് 5 മുതൽ 9 വരെ ധ്യാനം നടത്തുന്നു.

ഇഞ്ചിക്കോർ, ഫിബ്‌സ്‌ബൊറൊ, ലൂക്കൻ കുർബാന സെന്ററുകളെ ഉദ്ദേശിച്ച് ദുഃഖവെള്ളി, വലിയ ശനി ദിവസങ്ങളിൽ (ഏപ്രിൽ 19, 20) ധ്യാനവും അന്നേദിവസത്തെ തിരുകർമ്മങ്ങളും നടത്തുന്നു. പാമേഴ്‌സ് ടൗണിലുള്ള Palmerstown Sport Complex ൽ ആണ് ധ്യാനം നടക്കുക. സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

പ്രസിദ്ധ ധ്യാനഗുരു റവ. ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD അച്ചനാണ് ധ്യാനം നയിക്കുന്നത്. ധ്യാന ദിവസങ്ങളിൽ പതിവ്‌പോലെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ബ്രേ, ബ്ലാക്ക്‌റോക്ക്, താലാ സെന്ററുകൾ സംയുക്തമായി താലായിലെ ധ്യാന കേന്ദ്രത്തിൽവച്ചും മറ്റ് ആറു കുർബാന സെന്ററുകളിൽ പതിവ്‌പോലെയും ഓശാന തിരുകർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്. പെസഹാ വ്യാഴത്തെ തിരുകർമ്മങ്ങൾ എല്ലാ കുർബാന സെന്ററുകളിലും നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

ദുഃഖവെള്ളി, വലിയശനി ദിവസങ്ങളിലെ തിരുകർമ്മങ്ങൾ മൂന്നു സബ് സോണുകളിലായി ക്രമീകരിച്ചിരിക്കുന്നു. താലായിലെ ഫെർട്ടകെയിൻ ദേവാലയത്തിൽ (Church of the Incarnation, Fettercairn) രാവിലെ പത്ത് മണിക്കും , ബ്ലാഞ്ചർഡ്‌സ്ടൗണിലെ ക്‌ളോൺസില്ല തിരുഹൃദയ ദെവാലയത്തിൽ (Church of Sacret Heart of Jesus, Clonssilla) രാവിലെ 9 മണിക്കും, ലൂക്കനിൽ പാമേഴ്‌സ് ടൗണിൽ നടക്കുന്ന ധ്യാനത്തിനൊപ്പം തിരുകർമ്മങ്ങൾ നടക്കും.

ഈസ്റ്റർ തിരുകർമ്മങ്ങ്ൾ എല്ലാ കുർബാന സെന്ററുകളിലും ക്രമീകരിച്ചുവരുന്നു. വിശദമായ സമയക്രമം പിന്നാലെ അറിയിക്കുന്നതാണ്.

ഡബ്ലിനിലേയും സമീപ പ്രദേശങ്ങളിലേയും മുഴുവൻ വിശ്വാസികൾക്കും ധ്യാനത്തിലും വാർഷിക കുമ്പസാരത്തിലും പങ്കെടുക്കുവാൻ സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടെ മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളിൽ, വ്യത്യസ്ഥ ദിവസങ്ങളിൽ, സമയങ്ങളിൽ നടത്തുന്ന ധ്യാനത്തിൽ, ഏതെങ്കിലും ഒരു കേന്ദ്രത്തിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാനും ക്രിസ്തുവിന്റെ പീഠാനുഭവങ്ങളെക്കുറിച്ച് ധ്യാനിച്ച് ഈസ്റ്റർ തിരുനാളിനു ഒരുങ്ങാനും ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP