Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസഫ് പുത്തൻപുരക്കൽ അച്ചൻ നയിക്കുന്ന കുടുംബ ശാക്തീകരണ സെമിനാർ 'കുടുംബം' 28 ന് താലായിൽ

ജോസഫ് പുത്തൻപുരക്കൽ അച്ചൻ നയിക്കുന്ന കുടുംബ ശാക്തീകരണ സെമിനാർ 'കുടുംബം' 28 ന് താലായിൽ

സ്വന്തം ലേഖകൻ

ഡബ്ലിൻ സീറോ മലബാർ സഭ സംഘടിപ്പിക്കുന്ന കുടുംബ ശാക്തീകരണ സെമിനാർ 'കുടുംബം' 2019 സെപ്റ്റംബർ 28 ശനിയാഴ്ച വൈകിട്ട് താലാ ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ വച്ച് നടത്തപ്പെടും

ലോകമെമ്പാടുമുള്ള ധ്യാന വേദികളിലും മാധ്യമങ്ങളിലും നിറസാന്നിധ്യമായ ധ്യാന ഗുരുവും ഫാമിലി കൗൺസിലറുമായ ഫാ. ജോസഫ് പുത്തൻപുരക്കലാണ് സെമിനാർ നയിക്കുന്നത്. കപ്പൂച്ചിൻ സഭാഗമായ 'കാപ്പിപ്പൊടിയച്ചൻ' ചിരിയും ചിന്തയും ഉണർത്തുന്ന പ്രഭാഷണങ്ങൾ വഴി കുടുംബ സദസുകൾക്ക് പ്രിയങ്കരനായ വൈദീകനാണ്.

സെപ്റ്റംബർ 28 ശനിയാഴ്ച് വൈകിട്ട് 5 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന സെമിനാർ രാത്രി 9:30 നു സമാപിക്കും.കുടുംബങ്ങൾ ഒട്ടേറെ വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ തിരുവചനാധിഷ്ടിതമായി കുടുബബന്ധങ്ങളെക്കുറിച്ച് ചിന്തിക്കുവാനും, ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഉപകരിക്കുന്ന ഈ സെമിനാറിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP