Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് ബൈബിൾ കലോത്സവം 29 ന് ബ്യൂമോണ്ട് അർടൈൻ ഹാളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് ബൈബിൾ കലോത്സവം 29 ന് ബ്യൂമോണ്ട് അർടൈൻ ഹാളിൽ

മെജോയി ജോൺ

ബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് ബൈബിൾ കലോത്സവം സെപ്റ്റംബർ 29 ഞായറാഴ്‌ച്ച ബൂമോണ്ട്ആർട്ടൈൻ ഹാളിൽ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1.00 ന് ഹാളിനു സമീപമുള്ള സെന്റ് ജോൺ വിയാനി ദേവാലയത്തിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് 2 മണിക്ക് ആർട്ടൈൻ ഹാളിൽ ഡബ്ലിൻ സീറോ മലബാർ സഭാ കോർഡിനേറ്റർ ഡോ. ക്ലമന്റ് പാടത്തിപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഡബ്ലിൻ അതിരൂപതയുടെ എപിസ്‌കോപൽ വികാർ മോൺസിഞ്ഞോർ ജോൺ ഡോളൻ ഉദ്ഘാടനം ചെയ്യും.

പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ (കപ്പൂച്ചിൻ) മുഖ്യാതിഥിയായിരിക്കും. ഡബ്ലിൻ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം നടത്തിയ പരീക്ഷയിൽ സോണൽതലത്തിൽ ഉന്നതവിജയം കൈവരിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ലീവിങ് സെർട് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും തദ്ദവസരത്തിൽ ആദരിക്കുന്നു. സമ്മാനാർഹരായവർ സെപ്റ്റംബർ 30 ന് ഞാ യറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട്മണിക്ക് മുൻപായി ബൈബിൾ കലോത്സവ വേദിയിൽ എത്തിച്ചേരേണ്ടതാണ്.ഈവർഷം വിവാഹത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും ബൈബിൾ കലോത്സവവേദിയിൽ ആദരിക്കുന്നു

പൊതുസമ്മേളനത്തെ തുടർന്ന് ഡബ്ലിൻ സീറോ മലബാർ സഭയുടെ 9 മാസ് സെന്ററുകളിൽ നിന്നുള്ള പ്രതിഭകൾ അണിയിച്ചൊരുക്കുന്ന കലാവിരുന്ന് അവതരിപ്പിക്കപ്പെടും. ഡബ്ലിൻ സീറോ മലബാർ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.പൊതുയോഗത്തിലേയ്ക്കും, കലോത്സവസന്ധ്യയിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സാഭാനേതൃത്വം അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP