Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിശുദ്ധ കന്യകാ മറിയത്തിന്റേയും വിശുദ്ധ എവുപ്രാസിയാമ്മയുടേയും സംയുക്ത തിരുനാൾ സെപ്റ്റംബർ 7 മുതൽ 14 വരെ താലായിൽ

പരിശുദ്ധ കന്യകാ മറിയത്തിന്റേയും വിശുദ്ധ എവുപ്രാസിയാമ്മയുടേയും സംയുക്ത തിരുനാൾ സെപ്റ്റംബർ 7 മുതൽ 14 വരെ താലായിൽ

ബിജു എൽ നടയ്ക്കൽ

ബ്ലിൻ സീറോ മലബാർ സഭയുടെ താലാ സെന്റ് മേരിസ് കമ്മ്യൂണിറ്റി ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റേയും സഹമദ്ധ്യസ്ഥയായ വിശുദ്ധ എവുപ്രാസിയാമ്മയുടെയും സംയുക്ത തിരുനാൾ 2019 സെപ്റ്റംബർ 7 മുതൽ 14 വരെ തീയതികളിൽ ഫെർട്ടർകയിൻ ചർച്ച് ഓഫ് ഇന്ക്രാനേഷനിൽ വച്ച് ആഘോഷിക്കുന്നു (Church of Incarnation, Ferttercairn, Tallaght). എല്ലാ ദിവസവും ജപമാലയും, വിശുദ്ധ കുർബാനയും, ദിവ്യകാരുണ്യ പ്രദിക്ഷിണവും ഉണ്ടായിരിക്കും.

സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 5:30ന് ഫാ. രാജേഷ് മേച്ചിറാകത്ത് തിരുനാളിനു കൊടിയേറ്റും. ഫാ. ക്ല്മന്റ് പാടത്തിപറമ്പിൽ വി. കുർബാന അർപ്പിക്കും. സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 11 മണിക്ക് ഫാ. രാജേഷ് മേച്ചിറാകത്ത് വി. കുർബാന അർപ്പിക്കും. സെപ്റ്റംബർ 9 തിങ്കളഴ്ച വൈകിട്ട് 5:30 ഫാ. സെബാസ്റ്റ്യൻ OCD വിശുദ്ധ കുർബാന അർപ്പിക്കും.

10 -ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5:30 നു ഫാ. മാർട്ടിൻ പറവൂക്കാരൻ O. Carm വിശുദ്ധ കുർബാന അർപ്പിക്കും. സെപ്റ്റംബർ 11 ബുധനാഴ്ച ഫാ. ജോസഫ് വെള്ളനാൽ OCD യും, 12 വ്യാഴാഴ്ച ഫാ. ടോമി പാറയടിയും, വെള്ളിയാഴ്ച ഫാ. റോയ് വട്ടക്കാട്ടും വിശുദ്ധ കുർബാന അർപ്പിക്കും.

പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 9:30നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോസ് ഭരണികുളങ്ങര മുഖ്യ കാർമ്മികനായിരിക്കും. ഫാ. റോയ് വട്ടക്കാട്ട് തിരുനാൾ സന്ദേശം നൽകും.

തുടർന്ന് ആഘോഷപരിപാടികൾ, ഓണസദ്യ. 2:30 നു നടക്കുന്ന പൊതുസമ്മേളനം റവ ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ ഉത്ഘാടനം ചെയ്യും ഫാ. പാറ്റ് മാക്കിൻലി മുഖ്യാതിഥിയായിരിക്കും.

താല വെസ്റ്റ് കൗൺസിലറും ഇടവകാംഗവുമായ ശ്രീ ബേബി പേരപ്പാടനെ തദ്ദവസരത്തിൽ ആദരിക്കും.വൈകിട്ട് 3:30 മുതൽ താലപ്പൊലിമ എന്ന പേരിൽ വിവിധ കുടുംബയൂണിറ്റുകൾ അവതരിപ്പിക്കുന്ന കാലാ പരിപാടിക, തുടർന്ന് വടംവലി മത്സരം. തിരുനാളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ ഫാ. രാജേഷ് മേച്ചിറാകത്ത് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP