Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ ആദ്യ സെനെറ്റ് മീറ്റിങ് ശനിയാഴ്ച

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ ആദ്യ സെനെറ്റ് മീറ്റിങ് ശനിയാഴ്ച

ബിജു എൽ നടയ്ക്കൽ

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ ആദ്യ സെനെറ്റ് -LEAD -'19, 2019 ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ 10 മണിക്ക് റിയാൽട്ടോയിലുള്ള സെന്റ് തോമസ് പാസ്റ്റർ സെന്ററിൽ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉത്ഘാടനം ചെയ്യും.

'ഒരു നവലോക നിർമ്മിതിക്കായി യുവജനങ്ങൾ യേശുവിനൊപ്പം' എന്ന ആശയവുമായി സീറോ മലബാർ സഭയിൽ ആരംഭിച്ച സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് (SMYM) ഡബ്ലിനിലെ എല്ലാ കുർബാന സെന്ററുകളിലും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. അയർലണ്ടിലെ സീറോ മലബാർ സഭാ വിശ്വാസികളായ ട്രാൻസിഷൻ ഇയർ മുതൽ വിവാഹിതരല്ലാത്ത 35 വയസ് വരെ പ്രായമുള്ള യുവജനങ്ങളാണു SMYM അംഗങ്ങൾ.

വിശ്വാസ ജീവിതത്തിലതിഷ്ഠിതമായ നല്ല നേതൃത്വപാടവമുള്ള, ദിശാബോധമുള്ള യുവജനങ്ങളെ വാർത്തെടുക്കുവാൻ വിവിധതരത്തിലുള്ള കർമ്മ പരിപാടികളാണു SMYM രൂപം നൽകിയിട്ടുള്ളത്.

ഇതിനു നേതൃത്വം നൽകുന്നതിനുവേണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക, അടുത്ത വർഷത്തേയ്ക്കൂള്ള പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുക എന്നിവയാണു ഈ സെനറ്റ് മീറ്റിങ്ങിന്റെ മുഖ്യ അജണ്ഡ. വിവിധ കുർബാന സെന്ററുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എക്‌സികൂട്ടീവ് ഭാരവാഹികളും, ആനിമേറ്റേഴ്‌സും പങ്കെടുക്കുന്ന ഈ സെനറ്റ് മീറ്റിങ്ങിനു SMYM ഡയറക്ടർ റവ. ഫാ. രാജേഷ് മേച്ചിറാകത്ത്, സീറോ മലാബാർ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ, റവ. ഫാ. റോയ് വട്ടക്കാട്ട്, ഡബ്ലിൻ SMYM ആനിമേറ്റേഴ്‌സ് ജയൻ മുകളേൽ,ലിജിമോൾ ലിജൊ എന്നിവർ നേതൃത്വം നൽകും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP