Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യാക്കോബായ സിറിയൻ സണ്ടേസ്‌ക്കൂൾ അസോസിയേഷൻ അയർലണ്ട് മേഖല ഏകദിന അദ്ധ്യാപക ക്യാമ്പ് മൂന്നിന്

യാക്കോബായ സിറിയൻ സണ്ടേസ്‌ക്കൂൾ അസോസിയേഷൻ അയർലണ്ട് മേഖല ഏകദിന അദ്ധ്യാപക ക്യാമ്പ് മൂന്നിന്

അയർലണ്ട് : യാക്കോബായ സിറിയൻ സൺഡേ സ്‌ക്കൂൾ അസോസിയേഷൻ അയർലണ്ട് മേഖല സൺഡേ സ്‌കൂൾ ടീച്ചേഴ്‌സ് ഏകദിന ക്യാമ്പ് താല സെന്റ് ഇഗ്‌നാത്തിയോസ് നൂറോനോ യാക്കോബായ പള്ളിയിയുടെ ആഭിമുഖ്യത്തിൽ നവംബർ 3 ന് (ശനിയാഴ്ച ) നടത്തപ്പെടുന്നു.

രാവിലെ 9.30 ന് വി .കുർബാനയോടുകൂടി ആരംഭിക്കുന്ന ക്യാമ്പിൽ മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്ൾസ് വൈദീക സെമിനാരി പ്രിൻസിപ്പാൾ വെരി റവ .ഫാ .ആദായി ജേക്കബ് കോർഎപ്പിസ്‌കോപ്പ ക്ലാസ്സുകൾ നയിക്കുന്നതായിരിക്കും. വൈദീക സെമിനാരി പ്രിസിപ്പാളായി ദീർഘനാളായി പ്രവർത്തിക്കുന്ന വന്ദ്യ അച്ചന്റെ ക്ളാസ്സുകൾ ഭദ്രാസനത്തിലെ അദ്ധ്യാപകർക്ക് നിശ്ചമായും ഒരു മുതൽക്കൂട്ടായിരിക്കും.

എല്ലാ സണ്ടേസ്‌കൂളുകളിൽനിന്നും സാധ്യമെങ്കിൽ എല്ലാ അദ്ധ്യാപകരും ക്യാമ്പിൽ വന്നു പങ്കെടുത്തു വന്ദ്യ അച്ചന്റെ ക്ലാസുകളും കൂടാതെ നമ്മുടെ സണ്ടേസ്‌കൂൾ അസ്സോസിയേഷന്റെ ഭാവിപരിപാടികളെക്കുറിച്ചുള്ള ക്രിയാത്മകമായ ചർച്ചകളും പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ് എന്ന് എം .ജെ എസ്സ്എസ്സ് എ അയർലണ്ട് മേഖല ഡയറക്ടർ റവ .ഫാ ബിജു പാറേക്കാട്ടിൽ അറിയിച്ചു.രാവിലെ 9.30 മുതൽ വൈകിട്ട് 4 മണിവരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. അയർലണ്ടിൽ പ്രവർത്തിക്കുന്ന എട്ടു സണ്ടേസ്‌കൂളുകളിൽ നിന്നുള്ള ഏകദേശം നൂറോളം അദ്ധ്യാപകരെയാണ് ക്യാമ്പിൽ പ്രതീക്ഷിക്കുന്നത്. ഡബ്ലിൻ ക്രമലിൻ വാക്കിൻസ് ടൗണിലുള്ള moeran Hall ഇൽ (Moeran Hall ,Moeran Rd ,Walkinstown ,Co .Dublin )ആണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP