Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിറിയൻ ഓർത്തഡോക്‌സ് കുടുംബസംഗമം: രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു

സിറിയൻ ഓർത്തഡോക്‌സ് കുടുംബസംഗമം: രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു

ഗാൾവേ: സിറിയൻ ഓർത്തഡോക്‌സ് സഭയുടെ അയർലണ്ട് പാത്രിയർക്കൻ വികാരിയേറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27, 28 (ശനി, ഞായർ) തീയതികളിൽ താലാ മോർ ജഗ്‌നാത്തിയോസ് സാഖാ പ്രഥമൻ നഗറിൽ വച്ച് നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ ഇടവകതലത്തിലുള്ള രജിസ്‌ട്രേഷൻ ഗാൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

ഇടവക വികാരി ഫാ. ബിജു പാറേക്കാട്ടിൽ രജിസ്‌ട്രേഷൻ ഫോം ട്രസ്റ്റി വിനോദ് ജോർജ്ജിന് നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
'അങ്ങയുടെ കൽപനകളെ എന്നിൽ നിന്ന് മറച്ചുവെക്കരുതെ' എന്ന സങ്കീർത്തനവാക്യത്തെ അധികരിച്ച് നടത്തപ്പെടുന്ന കുടുംബസംഗമത്തിൽ ശ്രേഷ്ഠ കത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യാതിഥി ആയിരിക്കും. കുടുംബസംഗമം പൂർവ്വാധികം പ്രയോജനകരമായിത്തീരുന്നതിന് മുതിർന്നവർക്കും കുട്ടികൾക്കുമുള്ള പ്രത്യേകം ക്ലാസ്സുകൾ, സൺഡേ സ്‌ക്കൂൾ, വനിതാ സമാജം പ്രവർത്തകരുടെ പ്രത്യേക സമ്മേളനം, കലാകായിക പരിപാടികൾ, റാലി, ശ്രേഷ്ഠ ബാവാ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലുള്ള വിശുദ്ധ കുർബാന എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

കുടുംബസംഗമത്തിന് മുന്നോടിയായി എട്ടുനോമ്പു പെരുന്നാളിനോടനുബന്ധിച്ച് നോക്ക് പള്ളിയിൽ വച്ച് സെപ്റ്റംബർ ആറിന് രാവിലെ 11 ന് നടത്തപ്പെടുന്ന കുർബാനയിലും കുടുംബസംഗമത്തിലും എല്ലാ വിശ്വാസികളും ആത്മീയ ഒരുക്കത്തോടെ പങ്കെടുക്കണമെന്ന് വികാരി ഫാ ബിജു പാറേക്കാട്ടിൽ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP