Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാൽവേ സെന്റ് തോമസ് സീറോ മലബാർ സഭക്ക് പുതിയ അത്മായ നേതൃത്വം;

ഗാൽവേ സെന്റ് തോമസ് സീറോ മലബാർ സഭക്ക് പുതിയ അത്മായ നേതൃത്വം;

ജിയോ ജേക്കബ്‌

ഗാൽവേ: ഫെബ്രുവരി 17 ഉച്ചകഴിഞ്ഞ് 4 മണിക്ക് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് സെന്റ് തോമസ് സീറോ മലബാർ സഭയുടെ 2019- 2020 വർഷത്തെ ആത്മീയ കാര്യ നടത്തിപ്പിനായി പുതിയ ഭാരവാഹികൾ റവ.ഫാ.ജോസ് ഭരണികുളങ്ങരയുടെ നേതൃത്യത്തിൽ സത്യപ്രതിഞ്ജ ചെയ്ത് ചുമതല ഏറ്റെടുത്തു. അന്നേ ദിവസം വികാരിറവ.ഫാ.ജോസ് ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തീരുന്നാളും ഭക്തിപൂർവ്വം ആഘോഷിച്ചു. ദിവ്യബലി, നോവേന,ലദീഞ്ഞ് പ്രദക്ഷിണം ഇവയിൽ ഇടവകയിലെ മുഴുവൻ വിശ്വാസികളും പങ്കെടുത്തു.

തിരൂന്നാളിന് ഒരുക്കമായി
വിശുദ്ധ സെബാസ്ത്യാനോസിന്റെ മാധ്യസ്ഥം തേടി ഭവനങ്ങൾ തോറും തിരുസ്വരൂപവും അമ്പും എഴുന്നള്ളിച്ച് നൊവേനയും നടന്നു.2019-2020വർഷത്തേയ്ക്കുള്ള ഭാരവാഹികളായി പാരിഷ് കൗൺസിൽ അംഗങ്ങളായ അനിൽ ജേക്കബ്/ ഷൈജി ജോൺസൻ- കൈക്കാരന്മാർ , ജോബി പോൾ- സെക്രട്ടറി, ലിയോ തോമസ് - സഭായോഗം പ്രതിനിധി, ജോസുകുട്ടി സക്കറിയ -ലീറ്റർജി, ഷൈനി ജോർജ്ജ്/ജൂബി സെബാസ്റ്റിൻ- യൂത്ത് കോർഡിനേറ്റർ, ഗ്രേസി ജോസി - ക്യാറ്റിക സം ഹെഡ്‌മിസ്റ്ററസ് ,ഷീജു സെബാസ്റ്റ്യൻ - ചൈൽഡ് പ്രൊട്ടക്ഷൻ ,നോബി ജോർജ് - ഓഡിറ്റർ ,ഫ്രെഡി ഫ്രാൻസീസ് /ജോയ്‌സ് മാത്യു/സൗമ്യ അഷിതോഷ് -ചാരിറ്റി കോർഡിനേറ്റേഴ്‌സ് , പബ്ലിക്ക് റിലേഷൻസ് - ജിയോ ജേക്കബ്. നിർവ്വഹിക്കും. കുടാതെ ഗായക സംഘം കോർഡിനേറ്റർ ജോണി സെബാസ്ത്യനെയും , ദേവാലയ ശിശ്രു ഷെക്കായി സണ്ണി ജേക്കബിനേയും ,അൾത്താര സംഘo കോർഡിനേറ്ററായി റോബിൻ ജോസിനേയും പാരീഷ് കൗൺസിൽ നിയോഗിച്ചു .

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് ജുനിയർ ഇൻഫന്റ് മുതൽ ലീവിങ് സെർട്ട് വരെയുള്ള കുട്ടികൾക്ക് സീറോ മലബാർ സഭയുടെ പഠനാവലീ അനുസരിച്ചുള്ള വേദോപദേശ ക്ലസ്സു കളും തുടർന്ന് 4 മണിക്ക് വിശുദ്ധ ബലിയുംഉണ്ടായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP