Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോൾവേ സെന്റ്. തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് ഇടവക ദിനവും വിശ്വാസ പരിശീലന വിഭാഗത്തിന്റെ വാർഷികവും 24 ന്

ഗോൾവേ സെന്റ്. തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് ഇടവക ദിനവും വിശ്വാസ പരിശീലന വിഭാഗത്തിന്റെ വാർഷികവും 24 ന്

ജിയോ ജേക്കബ്

ഗോൾവേ : ഗോൾവേ സെന്റ്. തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് ഓഗസ്റ്റ് 24 ശനിയാഴ്ച സെന്റ് മേരീസ് കോളേജിൽ വച്ച് ഇടവക ദിനവും, വിശ്വാസ പരിശീലന വിഭാഗത്തിന്റെ വാർഷികവും ആഘോഷിക്കുന്നു. ഉച്ചകഴിഞ് 2 മണിക്ക് ഗോൾവേ സെന്റ് മേരീസ് കോളേജിൽ ചാപ്പലിൽ ൽ വച്ച് ഡബ്ലിൻ സീറോ മലബാർ ചാപ്ലയിൻ റവ. ഫാ. രാജേഷ് മേച്ചിറക്കത്തിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോടു കൂടി ആഘോഷങ്ങൾക്ക് ആരംഭമാകും. തുടർന്ന് സെന്റ് മേരീസ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ പൊതുയോഗവും വർണാഭമായ വിവിധ കലാപരിപാടികളും അരങ്ങേറും.

സീറോ മലബാർ സഭ ഗോൾവേ ചാപ്ലയിൻ റവ. ഫാ. ജോസ് ഭരണികുളങ്ങരയുടെ അധ്യക്ഷതയിൽഗാൽവേ രൂപതാ വികാരി ജനറൽ റവ.ഫാ. പീറ്റർ റാബിറ്റ് ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്ത് സംസാരിക്കും.

അന്നേ ദിവസം വിശുദ്ധ വികുർബാന അർപ്പണത്തിലേക്കും വിവിധ വിഭാഗങ്ങളിലെ വിശ്വാസ പരിശീലന കുട്ടികളുടെയും എല്ലാ കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തിൽ നടക്കുന്ന വിവിധ കലാപരിപടികളിലേക്കും, സ്നേഹവിരുന്നിലേക്കും ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ലയിൻ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി, കൈക്കാരന്മാർ, കമ്മറ്റിഅംഗങ്ങൾ, വിശ്വാസപരിശീലന അദ്ധ്യാപകർ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP