ഫാ.ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന കുടുംബ ശാക്തീകരണ ക്ലാസ്സ് 27 ന് ഗോൾവേയിൽ
September 19, 2019 | 10:58 AM IST | Permalink

ജിയോ ജേക്കബ്
ഗോൾവേ സെന്റ്. തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ റവ ഫാ.ജോസഫ് പുത്തൻപുരക്കൽ ( OFM കപ്പുച്ചിൻ) നയിക്കുന്ന കുടുംബ ശാക്തീകരണ ക്ലാസ്സ് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് ഈ മാസം 27 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ച് 9.30 ന് സമാപിക്കും .
ദൈവം സ്ഥാപിച്ച് അനുഗ്രഹിച്ച കുടുബത്തിൽ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൊണ്ടുവരുന്ന തീരുവചനാധിഷ്ടിതമായ അറിവുകൾ പങ്കുവക്കപ്പെടുന്ന ഈ സുദിനത്തിലേക്ക്എ ല്ലാ വിശ്വാസ വിഭാഗത്തിലുള്ളവരേയും കുടുംബമായി ക്ഷണിക്കുന്നതായി ചാപ്ലിൻ റവ.ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു