Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സീറോ മലബാർ സഭ ലിമറിക്കിന്റെ വിശുദ്ധവാര ശുശ്രൂഷകൾ

സീറോ മലബാർ സഭ ലിമറിക്കിന്റെ വിശുദ്ധവാര ശുശ്രൂഷകൾ

ലിമറിക്ക്: സീറോ മലബാർ സഭ ലിമറിക്കിന്റെ വിശുദ്ധവാര ശുശ്രൂഷകൾ താഴെ പറയുന്നു:
ഏപ്രിൽ 2 പെസഹ: പെസഹ ശുശ്രൂഷകൾക്ക് പ്രശസ്ത ധ്യാന ഗുരുവായ റവ. ഫാ. ടോമി പുളിന്താനം ( ഡയർകടർ, ആത്മജ്യോതി, തൃശ്ശൂർ) നേതൃത്വം നല്കും. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന പെസഹ ശുശ്രൂഷകളെ തുടർന്ന് ധ്യാനം വൈകീട്ട് 5 മണിവരെ. ഏപ്രിൽ 3 ദുഃഖവെള്ളി: രാവിലെ 10 മണിയോടെ ആരംഭിക്കുന്ന പീഡാനുഭവ ശുശ്രൂഷ, കുരിശിന്റെ വഴി തുടർന്ന് റവ. ഫാ. ടോമി പുളിന്താനത്തിന്റെ നേതൃത്വത്തിൽ ധ്യാനം വൈകീട്ട് 5 മണിവരെ.

ഏപ്രിൽ 4 ദുഃഖ:ശനി: രാവിലെ 10 മണിയോടെ ആരംഭിക്കുന്ന വലിയ ശനിയാഴ്ച ശുശ്രൂഷകളെ തുടർന്ന് കുമ്പസാരം വൈകീട്ട് 5 മണിവരെ റവ. ഫാ. ടോമിയുടെ നേതൃത്വത്തിൽ. ഏപ്രിൽ 5 ഈസ്റ്റർ ഞായർ: ഉച്ചതിരിഞ്ഞ് 3 മണിയോടെ ആരംഭിക്കുന്ന ഉയർപ്പ് തിരുന്നാൾ ശുശ്രൂഷകളെ തുടർന്ന് വി. കുർബാന. വിശുദ്ധവാരത്തിലെ എല്ലാ ശുശ്രൂഷകളിലേക്കും പ്രത്യേകമായി നടക്കുന്ന ധ്യാനത്തിലേക്കും എല്ലാവരേയും സ്‌നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായി പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ഫ്രാൻസീസ് നീലൻകാവിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ
ഫാ. ഫ്രാൻസീസ് നീലൻകാവിൽ (പ്രീസ്റ്റ് ഇൻ ചാർജ്)
ജോജോ ദേവസ്സി (കൈക്കാരൻ) 0877620925
ജോമോൻ ജോസഫ് (കൈക്കാരൻ) 0879191532
മോനച്ചൻ നാരകത്തറ (കൺവീനർ - ധ്യാനം) 0877553271
 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP