Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിമെറിക്ക് സീറോ മലബാർ ചർച്ചിന്റെ തിരുനാളാഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ സമാപനം

ലിമെറിക്ക് സീറോ മലബാർ ചർച്ചിന്റെ തിരുനാളാഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ സമാപനം

ജോജോ ദേവസ്സി

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിന്റെ തിരുനാളും,വേദപാഠ വാർഷികവും ന്യൂപോർട്ട് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഫാ.റോബിൻ തോമസ്, ഫാ.ഷോജി വർഗീസ് എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ വി.കുർബാനയും ലദീഞ്ഞും, തുടർന്ന് തിരുനാളിനു മുന്നോടിയായി ഇടവകയിലെ ഭവനങ്ങളിലൂടെ പ്രാർത്ഥനാപൂർവ്വം കൈമാറി തിരിച്ച് പള്ളിയിൽ എത്തിച്ച ഇടവക മധ്യസ്ഥയായപ. കന്യകാമറിയത്തിന്റെ തിരുരൂപത്തിനു സ്വീകരണവും,ഭക്തിനിർഭരമായ തിരുനാൾ പ്രദിക്ഷണവും നടന്നു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ലിമെറിക്ക് രൂപതാ ബിഷപ്പ് മാർ ബ്രെണ്ടൻ ലീഹി വാർഷികാഘോഷങ്ങൾ ഉത്ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും, നേരത്തെ നടന്ന 'ക്യാറ്റിക്കിസം ഫെസ്റ്റ് 2019' ൽ വിവിധയിനങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.ഇടവകയിലെ കുട്ടികൾക്ക് അർപ്പണമനോഭാവത്തോടെ വേദപാഠം പകർന്നുനല്കിക്കൊണ്ടിരിക്കുന്ന അദ്ധ്യാപകരെ സമ്മേളനത്തിൽ ആദരിച്ചു.

ഫാ.ഷോജി വർഗീസ്, ഫാ.ഫ്രാൻസിസ് സേവ്യർ എന്നിവർ ആശംസകൾ അർപ്പിച്ചു.പാരിഷ് കൗൺസിൽ സെക്രട്ടറി ജോബി മാനുവൽ 2018-'19 വർഷത്തെ ഇടവകയുടെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് സ്വാഗതവും,കൈക്കാരൻ ബിനോയി കാച്ചപ്പള്ളി കൃതജ്ഞതയും പറഞ്ഞു.

പിന്നീട് ഇടവകയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തതയാർന്ന വിവിധ കലാപരിപാടികൾ അരങ്ങേറി .തുടർന്ന് സ്‌നേഹവിരുന്നോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP