Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ മരിച്ചവരുടെ ഓർമ്മത്തിരുനാൾ ആചരിച്ചു

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ മരിച്ചവരുടെ ഓർമ്മത്തിരുനാൾ ആചരിച്ചു

ജോജോ ദേവസ്സി

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ മരിച്ചവരുടെ ഓർമ്മത്തിരുനാൾ ഭക്ത്യാദരങ്ങളോടെ ആചരിച്ചു.ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസ്, ഫാ.ഷോജി വർഗീസ് (abbeyfeale)എന്നിവരുടെ കാർമ്മികത്വത്തിൽ വി.കുർബാനയും ഒപ്പീസും അർപ്പിക്കപ്പെട്ടു.ഫാ.ഷോജി വർഗീസ് വചനസന്ദേശം നൽകി.

തിരുനാൾ ഏറ്റെടുത്തു നടത്തിയ കുടുംബങ്ങൾ വി.കുർബാന മദ്ധ്യേ തിരികൾ കാഴ്ചയായി സമർപ്പിച്ച് വേർപിരിഞ്ഞുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിച്ചു. ഇടവക സമൂഹത്തിലെ നിരവധി ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനുമായി ദേവാലയത്തിൽ എത്തുകയും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

നമ്മിൽ നിന്നും വേർപിരിഞ്ഞു പോയവർക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നതായും ഓർമത്തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായും ഫാ.റോബിൻ തോമസ് അറിയിച്ചു.

തിരുക്കർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും നടത്തപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP