Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാട്ടർഫോർഡിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ആഘോഷം നവംബർ: 2 ,3 തീയതികളിൽ

വാട്ടർഫോർഡിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ആഘോഷം നവംബർ: 2 ,3 തീയതികളിൽ

ഷാജി ജോൺ പന്തളം

അയർലണ്ട് : വാട്ടർഫോർഡ്, മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 116 മത് ഓർമ്മപ്പെരുന്നാളും യുകെ, യൂറോപ്പ് & ആഫ്രിക്ക ,ഭദ്രാസനത്തിൽപെട്ട അയർലണ്ട്, വാട്ടർഫോർഡ്;സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ദേവാലയത്തിലെ ഇടവക പെരുന്നാളും നവംബർ: 2 ,3 തീയതികളിൽ Waterford, 'sacred heart church' വെച്ച നടത്തുന്നു.

പരിശുദ്ധ സഭയ്ക്കും നാന ദേശങ്ങൾക്കും, ജാതി ഭേദമന്യേ സകലനിവാസികൾക്കും, അനുദിനം പരിമളം വീശുന്ന പുണ്യ പുരുഷന്റെ ആത്മീയ ഭക്തി ജീവിതം നാം പിന്തുടരേണ്ടതും വിശ്വാസപൂർവം സംബന്ധിക്കുന്നതും ആകുന്നു നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്. സദൃശ്യ വാക്യം :(10:7) എന്നുള്ള തിരുവചനം അന്വർത്ഥം ആകത്തക്കവിധം ആ പരിശുദ്ധന്റെ കബറിടം ഇന്ന് ലോക നിവാസികൾക്ക് ആശ്വാസത്തിനും സമാധാനത്തിനും അഭയകേന്ദ്രമാണ്. പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാളി ലേക്കും, വാട്ടർഫോർഡ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ഇടവക പെരുന്നാളിലേക്കും ഏവരെയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് : റെവ : ഫാ :സഖറിയ ജോർജ്ജ് (വികാരി ) 0894552468, ഷാജി മത്തായി (ട്രസ്റ്റീ )0877477332, സിജു റ്റി.അലക്‌സ് ( സെക്രട്ടറി )0858552256.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP