Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡബ്ലിനിൽ മലയാളം ഒരുക്കുന്ന 'യൂത്ത് എംപവർമെന്റ് സെമിനാർ' 12 ന്

ഡബ്ലിനിൽ മലയാളം ഒരുക്കുന്ന 'യൂത്ത് എംപവർമെന്റ് സെമിനാർ' 12 ന്

ഷാജു ജോസ്

ഡബ്ലിൻ: പുതുതലമുറയുടെ വ്യക്തിത്വവികസനത്തിന് പ്രാധാന്യം നൽകികൊണ്ട് മലയാളത്തിന്റെആഭിമുഖ്യത്തിൽ യൂത്ത് എംപവർമെന്റ് സെമിനാർ(YES) സംഘടിപ്പിക്കുന്നു. ഡബ്ലിനിലെ പ്ലാസ ഹോട്ടലിൽ (താല) നവംബർ പന്ത്രണ്ടിനാണ് സെമിനാർ. കഴിഞ്ഞ വർഷം നടത്തിയ യൂത്ത്എംപവർമെന്റ് സെമിനാർ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും, വിദഗ്ധരുടെ ക്ലാസ്സുകൾ കൊണ്ടുംഒട്ടേറെ ജനശ്രദ്ധ നേടിയ മലയാളത്തിന്റെ വ്യത്യസ്തമായ പരിപാടി ആയിരുന്നു.

മുൻവർഷത്തെ സെമിനാറിൽ നിന്നും വ്യത്യസ്തമായി ഏറെപുതുമകളോടെ യാണ് ഇത്തവണ സെമിനാർഒരുക്കുന്നത്.യുവപ്രതീക്ഷകൾക്ക് കരുത്ത് പകരാൻ തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ യൂത്ത്എംപവർമെന്റ് സെമിനാറിന്റെ സവിശേഷമായ പ്രത്യേകത തിഞ്ഞെടുക്കുന്ന വിഷയങ്ങളുംഅവതരിപ്പിക്കുന്ന വ്യക്തികളുമാണ്. അയർലണ്ട് ഗവൺമെന്റിന്റെ ഉപദേഷ്ടാവായ .ഡാനിയേൽ രാമമൂർത്തി ''വ്യത്യസ്ഥമായ വ്യക്തിത്വം വിജയത്തിലേക്കുള്ള ചവിട്ടുപടി'' എന്നവിഷയം സെമിനാറിൽ അവതരിപ്പിക്കുന്നു. കഴിഞ്ഞ വര്ഷം ഇദ്ദേഹം നയിച്ച ക്ലാസ് ഏറെപ്രശംസ നേടിയിരുന്നു.

'ടാസ്‌ക് മാനേജ്‌മെന്റ്' എന്ന വിഷത്തിൽ ക്ലാസ്സ് നയിക്കുന്നത് അയർലണ്ടിലെ മലയാളി സമൂഹത്തിനു അഭിമാനമായി മാറിയ ശാസ്ത്രഞൻ ഡോ.സുരേഷ് സി പിള്ളയാണ്. സ്ലഗോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാനോ ടെക്‌നോളജി വിഭാഗത്തിലെ പ്രമുഖശാസ്ത്രഞനായ ഇദ്ദേഹം ഒരു സുപ്രധാന കണ്ടുപിടുത്തത്തിലൂടെ അടുത്ത കാലത്ത്‌വാർത്താമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.

ഇന്ന് ഇളം പ്രായത്തിൽ തന്നെ കുട്ടികൾ ഇന്റർനെറ്റ് ഉപയോഗം തുടങ്ങുന്നുണ്ട്. എന്നാൽഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരായ കുട്ടികളുടെ എണ്ണം അനുദിനംകൂടിവരികയാണെന്ന് നിരവധി സർവെകൾ വ്യക്തമാക്കുന്നു. ബ്ലാഞ്ജസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ടെക്‌നോളജിയിലെ കമ്പ്യൂട്ടർ സെക്യൂരിറ്റി വിഭാഗത്തിലെ പ്രൊഫസർ മാർക്ക് കമിൻസ്അവതരിപ്പിക്കുന്നത് ''ഇന്റർനെറ്റിന്റെ ഉപയോഗവും ദുരുപയോഗവും കുട്ടികളിൽ'' എന്നവിഷയമാണ്.

സെമിനാർ രാവിലെ പത്തുമണി മുതൽ രണ്ടു വരെയാണ്. പന്ത്രണ്ട് വയസ്സിനു മുകളിൽപ്രായമുള്ള എല്ലാ കുട്ടികൾക്കും സെമിനാറിൽ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്നനൂറു കുട്ടികൾക്കാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. യൂത്ത് എംപവർമെന്റ്‌സെമിനാറിനു(YES) അയർലണ്ടിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും പരിപൂർണ്ണപിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനും ബന്ധപ്പെടുക.
രാജേഷ് ഉണ്ണിത്താൻ 086 0866988
വി. ഡി രാജൻ 087 0573885
ബിപിൻ ചന്ദ് 089 4492321

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP