1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr
May / 2020
30
Saturday

കുവൈറ്റിൽ കർഫ്യൂ സമയം ചുരുക്കി; ഇനി രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ; പൂർണ്ണ കർഫ്യൂ നാളെ അവസാനിക്കും

സ്വന്തം ലേഖകൻ
May 29, 2020 | 04:11 pm

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കർഫ്യൂ സമയം ചുരുക്കി. മെയ് 31 മുതൽ വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. പൂർണ്ണ കർഫ്യൂ നേരത്തെ നിശ്ചയിച്ച പ്രകാരം മെയ്‌ 30ന് അവസാനിക്കും. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് എന്നിവർ വാർത്താ സമ്മേളനത്തിലാണ് കർഫ്യൂ സമയം ചുരുക്കിയതായി അറിയിച്ചത്. രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതേസമയം പുതിയ സമയക്രമം എന്നു വരെയാണെന്ന് മന്ത്രിമാർ വ്യക്തമാക്ക...

ഇസ് ലാഹി സെന്റർ ഖുർആൻ ഹിഫ്‌ള് മത്സരം സംഘടിപ്പിച്ചു

May 30 / 2020

കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്റർ സാൽമിയ യൂണിറ്റ് സംഘടിപ്പിച്ച വിശുദ്ധ ഖുർആൻ ഹിഫ്‌ള് മത്സരത്തിൽ മനാഫ് മാത്തോട്ടം, അഹ് മദ് ഷഹീർ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ഷഹീർ പന്നിയങ്കര രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം ബഷീർ പാനായിക്കുളം, മുഹമ്മദ് മിഖ് ദാദ് എന്നിവരും പങ്കിട്ടു. സ്ത്രീകളിൽ റഫാ നസീഹ ഒന്നാം സ്ഥാനവും സക്കീന മിർസാദ് രണ്ടാം സ്ഥാനവും നേടി. ഫാത്തിമ നഷ് വ, ഷബീറ ഷാക്കിർ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. റഹീം കരിയാട്, ശർഷാദ്, റഫീഖ് വണ്ടൂർ, നജീബ് നന്തി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.  ...

വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി

കുവൈത്ത്: സോഷ്യലിസ്റ്റ് നേതാവും സാമ്രാജ്യത്വവിരുദ്ധനും മുൻ കേന്ദ്രമന്ത്രിയും നിലവിൽ രാജ്യസഭാ അംഗവുമായ എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ കണ്ണിയാണ് എം പി വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ശ്രമത്തിനിടയിൽ കൂടെയുള്ള പലരും ഫാസിസ ത്തോടൊപ്പം നിലയുറച്ചപ്പോൾ മതേതര നിലപാട് സ്വീകരിച്ച വ്യക്തികൂടിയായിരുന്നു എം പി വീരേന്ദ്രകുമാറെന്ന് ഇന്ത്യൻ...

ഐ.ഐ.സി ഓൺലൈൻ മീറ്റ് ശ്രദ്ധേയമായി

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഈദ് ഓൺലൈൻ മീറ്റ് കുവൈത്തിലെയും മറുനാട്ടിലെയും പ്രവർത്തകരാൽ ശ്രദ്ധേയമായി.വിശുദ്ധ റമദാനിൽ നേടിയെടുത്ത സഹനവും ഇഛാനിയന്ത്രണ പാടവവും അച്ചടക്കവും സാമൂഹ്യ ബോധവും പെരുമാറ്റ രീതിയും ജീവിതത്തിലൂടെ കൊണ്ട് നടക്കാൻ വിശ്വാസി സമൂഹം ശ്രദ്ധിക്കണമെന്നും കോവിഡ് പശ്ചാത്തലത്തിൽ അകപ്പെട്ട മാനസിക തളർച്ചയെ ഉന്മൂലനം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങളും ഈദ് മീറ്റിൽ ചർച്ച നടത്തി. സ്‌നേഹവും സാഹോദര്യവും ഒരുമയും സന്പർക്കവും മനുഷ്യർക്കിടയിൽ വളർത്തുന്ന സാംസ്‌കാരിക സന്ദർഭങ്ങൾ കൂടിയാണ് ആഘോഷ...

പ്രവാസികളോട് കാണിക്കുന്നതുകൊടും വഞ്ചന ഇന്ത്യൻ സോഷ്യൽ ഫോറം

കുവൈത്ത്: മാസങ്ങൾ നീണ്ട പ്രയാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കാൻ ആഗ്രഹിച്ച പ്രവാസികളോട് വഞ്ചനാപരമായ നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിൽനിന്ന് അടിയന്തരമായി സർക്കാർ പിന്മാറണമന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. ക്വാറന്റൈൻ സെന്ററുകൾ വിട്ടുകൊടുക്കാൻ കേരളത്തിലെ മതസംഘടനകളും, സ്ഥാപന ഉടമകളും തയ്യാറായിരിക്കുന്ന സമയത്താണ് മാസങ്ങളോളം ജോലിയില്ലാതെ പ്രയാസപ്പെട്ടു മറ്റുള്ളവരുടെ സഹായത്താൽ ജീവൻ നിലനിർത്തിയ പ്രവാസികൾ നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ കോറന്റൈനിന് ഫീസ് ഈടാക്കുന്നത്. 150ൽ പരം പ്രവാസി മലയാ...

കുവൈത്ത് പൊതുമാപ്പ് - പ്രവാസി മലയാളികളുടെ കേരളത്തിലേക്ക് മടക്കം ആരംഭിച്ചു; സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

May 27 / 2020

പൊതുമാപ്പിനെ തുടർന്ന് കുവൈത്തിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന മലയാളികൾ ഉൾപ്പടെയുള്ളവരെ നാട്ടിലെത്തിക്കുവാനുള്ള കേന്ദ്ര ,സംസ്ഥാന സർക്കാരിന്റ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രവാസി ലീഗൽ സെൽ. ഏപ്രിൽ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈറ്റ് സർക്കാരിന്റെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. എന്നാൽ ലോക്ക്‌ഡൗണിനെ തുടർന്ന് കേന്ദ്ര സർക്കാരിന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മുഴുവൻ ആ...

നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് സർക്കാർ വഹിക്കണം: ഓവർസീസ് എൻസിപി

May 27 / 2020

വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് പ്രവാസികളിൽ നിന്ന് തന്നെ വാങ്ങാനുള്ള സർക്കാർ നീക്കം മനുഷ്യത്വമില്ലാത്തതാണെന്ന്. ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി. നിത്യ വരുമാനവും, ജോലിയും നഷ്ടപ്പെട്ടും, സാമ്പത്തികമായി ഏറെ പ്രയാസ മനുഭവിച്ചും, സ്വന്തം രാജ്യത്തേക്ക് മടങ്ങി വരാൻ ടിക്കറ്റിനു പോലും മറ്റുള്ളവരെയും സംഘടനകളേയും ആശ്രയിച്ചു കൊണ്ട് മടങ്ങുന്ന പ്രവാസികളാണ് ഇപ്പൊൾ നാട്ടിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്.ഇവരിൽ തന്നെ സമ്പത്തിക ശേഷിയുള്ള പലരും സ്വന്തം ചെലവിൽ കൂടുതൽ സൗക...

Latest News