Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആം ആദ്മി ഓവർസീസ് മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡന്റായി ബിബിൻ പി. ചാക്കോ നിയമിതനായി

ആം ആദ്മി ഓവർസീസ് മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡന്റായി ബിബിൻ പി. ചാക്കോ നിയമിതനായി

സ്വന്തം ലേഖകൻ

കുവൈറ്റ് : കുവൈറ്റിലെ ആം ആദ്മി സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷൻ ജനറൽ സെക്രട്ടറി ബിബിൻ പി. ചാക്കോയെ ആം ആദ്മി ഓവർസീസ് മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡന്റ് ആയി നിയമച്ചു . 2012 മുതൽ ആം ആദ്മിയിൽ സജീവ പ്രവർത്തകൻ can ആയ അദ്ദേഹം എറണാകുളം ജില്ലയിൽ പെരുമ്പാവൂർ സ്വദേശിയാണ് .

ആം ആദ്മി ആശയങ്ങൾ നെഞ്ചിലേറ്റിയ സൗഹൃദങ്ങളെ കണ്ടെത്തി 2016 ജനുവരിയിൽ വൺ ഇന്ത്യ അസോസിയേഷൻ കുവൈറ്റ് എന്ന കല കായിക സാംസ്‌കാരിക ആം ആദ്മി സൗഹൃദ സംഘടനക്കു രൂപം നൽകി . അടുത്ത മാസം നടക്കുന്ന ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിന് കഴിവിന്റെ പരമാവധി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു .

ഭരണ ഘടനയെയും ജനാതിപത്യത്തെയും അതിന്റെ മൂല്യങ്ങളെയും ഉയർത്തിപ്പിടിച്ചു അഴിമതി രഹിത വികസനം മാതൃകയക്കിയ ഡൽഹി സർക്കാർ 5 വര്ഷം പൂർത്തിയാക്കി വീണ്ടും ജനവിധി തേടാൻ പോകുന്ന അവസരത്തിൽ മികച്ച വിജയം നേടി വീണ്ടും അധികാരത്തിൽ വരേണ്ടത് -മതേതര അഴിമതി രഹിത , ജനാതിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും അവശ്യ മാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP