Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൺ ഇന്ത്യ അസോസിയേഷനും ആം ആദ്മി സൊസൈറ്റി കുവൈത്തും വിജയം ആഘോഷിച്ചു

വൺ ഇന്ത്യ അസോസിയേഷനും ആം ആദ്മി സൊസൈറ്റി കുവൈത്തും വിജയം ആഘോഷിച്ചു

സ്വന്തം ലേഖകൻ

ൺ ഇന്ത്യ അസോസിയേഷനും (ഒഐഎ) ആം ആദ്മി സൊസൈറ്റി കുവൈത്തും (എ.എ.എസ്.കെ) സംയുക്തമായി അബ്ബാസിയയിൽ ഒത്തുകൂടി ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ വിജയം ആഘോഷിച്ചു. ലോകമെമ്പാടുമുള്ള പ്രവാസികളിൽ നിന്ന് ശക്തമായ പിന്തുണയുള്ള ഇന്ത്യയിലെ സാധാരണക്കാരുടെ പാർട്ടിയുടെ വൻവിജയം സ്ഥിരീകരിച്ചതിന് ശേഷം അംഗങ്ങൾ വൈകുന്നേരം ഒരുമിക്കുകയും കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഒ.ഐ.എയുടെ വിജയൻ ഇന്നാസിയ, ബിബിൻ ചാക്കോ, എൽഡോ അബ്രഹാം, ആസ്‌കിന്റെ അനിൽ ആനാട് , അജു പടിക്കൽ, മുബാറക് കാംബ്രത്ത് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

ഈ വിജയം എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങൾ മികച്ച രീതിയിൽ പരിപാലിക്കുന്ന എല്ലാ ഭരണകൂടത്തിനും ഒരു മാതൃകയാണെന്നും അതിലൂടെ മാത്രം പൊതുജനം അവരെ പൂർണമായും വിശ്വസിക്കുമെന്നും ടീം അവലോകനം പങ്കുവെച്ചു. യാസിർ വടക്കൻ, മൻസൂർ കിനാലൂർ, ഫൈസൽ കാംബ്രത്ത്, രഞ്ജിത്ത് സാം, സാജു സ്റ്റീഫെൻ, പ്രകാശ് ചിറ്റേഴത്ത് , ഷിബു ജോൺ തുടങ്ങിയവർ വിജയാശംസകൾ നേർന്നു . ആം ആദ്മിയുടെ രാഷ്ട്രീയ നിലപാടുകളേക്കാൾ, ആവശ്യക്കാർക്ക് സ്വതന്ത്ര വിദ്യാഭ്യാസം, പ്രവാസികൾക്ക് ആരോഗ്യ സംബന്ധിയായ ബോധവത്കരണം, സാംസ്‌കാരിക ഉന്നമനം എന്നിവയാണ് വിദേശങ്ങളിലെ ഗ്രൂപ്പുകളുടെ പ്രവർത്തന മേഖല.

കുടിവെള്ളം, വൈദ്യുതി, അത്യാധുനിക വിദ്യാഭ്യാസം, മെഡിക്കൽ ചികിത്സ സൗജന്യമായി നൽകി, ഡൽഹി സർക്കാർ ഉടമസ്ഥതയിലുള്ള ഗതാഗതസംവിധാനങ്ങളിൽ ഡൽഹിയിലുടനീളമുള്ള സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവ നൽകുന്നതിലൂടെ പൊതുജനങ്ങൾ അവരുടെ കഠിനാധ്വാനം ചെയ്ത സമ്പത്ത് ലാഭിക്കുകയും സമൂഹത്തിൽ പ്രത്യാശയോടെ ജീവിക്കുകയും ചെയ്യുന്നു എന്നതാണ് ഇത്രയും വലിയ നേട്ടം കൈവരിക്കാനുള്ള പ്രധാന കാരണം എന്ന് യോഗം വിലയിരുത്തി .

2013 നും 2015 നും ശേഷം തുടർച്ചയായ ഹാട്രിക്ക് മത്സരത്തിൽ മാഗ്‌സസേ അവാർഡ് ജേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി (എഎപി) ഇന്ത്യയുടെ തലസ്ഥാന സംസ്ഥാനമായ ഡൽഹിയിൽ 70 സീറ്റുകളിൽ 62 എണ്ണത്തിൽ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചെത്തി. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നേതൃത്വത്തിലുള്ള എൻഡിഎയുടെ കേന്ദ്ര ഭരണ സഖ്യത്തിനും യുപിഎ സഖ്യത്തിന്റെ എതിർപ്പിനും എതിരായി പാർട്ടി ശക്തമായി ജനപിന്തുണയോടെ വിജയിച്ചു. ഇന്ത്യയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാപാർട്ടി ആം ആദ്മി പാർട്ടി ക്കെതിരെ ശക്തമായ പ്രചാരണത്തിന് ശേഷം ആണ് ഫെബ്രുവരി 8 ന് ഡൽഹി ജനത വോട്ട് ചെയ്തത്. ഫെബ്രുവരി 11 നു ആം ആദ്മി പാർട്ടിയുടെ ചരിത്ര വിജയം ആവർത്തിച്ചു കൊണ്ട് ഫലങ്ങൾ പ്രഖ്യാപിച്ചു. സാമുദായിക രാഷ്ട്രീയം, വൻ അഴിമതികൾ, ഭരണകൂട അതിക്രമം എന്നിവയ്‌ക്കെതിരെ ഇന്ത്യൻ രാഷ്ട്രീയത്തെ വൃത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ അവരുടെ പ്രതീകമായി ചൂല് എടുത്തുകൊണ്ടു ആരംഭിച്ച ഇന്ത്യയിലെ സാധാരണ കാരുടെ പാർട്ടിയാണ് ആം ആദ്മിപാർട്ടി (എഎപി) എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP