Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിൽ ഇന്ത്യൻ ഇസ്ലാഹി മദ്രസ്സകളിലേക്കുള്ള അഡ്‌മിഷൻ തുടങ്ങി

കുവൈറ്റിൽ ഇന്ത്യൻ ഇസ്ലാഹി മദ്രസ്സകളിലേക്കുള്ള അഡ്‌മിഷൻ തുടങ്ങി

സ്വന്തം ലേഖകൻ

കുവൈത്ത് : കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തയ്യാറാക്കിയ കേരളത്തിലെ മതപര രംഗത്ത് ഏറ്റവും നൂതനമായ സിലബസ്സനുസരിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന മദ്രസ്സകളിലേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു.

പരിശുദ്ധ ഖുർആൻ, തജ്വീദ്, ഹിഫ്‌ള്, ചരിത്രം, കർമ്മം, സ്വഭാവം, വിശ്വാസം, പ്രാർത്ഥനകൾ, അറബിക്, മലയാളം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ക്ലാസുകൾ നടക്കുന്നത്. കലാകായിക, വിനോദ, വ്യക്തിത്വ വികസന പരിപാടികളും നാട്ടിലും ഇതേ സിലബസിൽ തുടർപഠനത്തിന് അവസരവും ഉണ്ട്.

മധ്യവേനലവധിക്ക് ശേഷം അബ്ബാസിയ, സാൽമിയ ഏരിയ മദ്രസ്സകൾ ഓഗസ്റ്റ് 31 ന് പുനഃരാരംഭിക്കും. ഫഹാഹീൽ ഏരിയ മദ്രസ്സ സെപ്റ്റംബർ 7 നും പുനഃരാരംഭിക്കും.

ക്ലാസുകൾ എല്ലാ ശനിയാഴ്ചകളിലുമാണ് നടക്കുക. എൽ.കെ.ജി മുതൽ എട്ടാം തരം വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 99463835, 97562375 (അബ്ബാസിയ ഏരിയ), 99926427, 99691995 (ഫഹാഹിൽ ഏരിയ), 65829673, 96658400 (സാൽമിയ ഏരിയ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP