Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടൂർ എൻ.ആർ.ഫോറം ഓണാഘോഷം സംഘടിപ്പിക്കുന്നു; 'അടൂരോണം 2019' ഒക്ടോബർ 11നു വെള്ളിയാഴ്ച

അടൂർ എൻ.ആർ.ഫോറം ഓണാഘോഷം സംഘടിപ്പിക്കുന്നു; 'അടൂരോണം 2019' ഒക്ടോബർ 11നു വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

കുവൈത്തിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഫോറം ഓണാഘോഷം സംഘടിപ്പിക്കുന്നു.'അടൂരോണം 2019'എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ കൂപ്പൺ പ്രകാശനം അനു.പി.രാജൻ ജിജു പി.സൈമൺ നൽകിയും, ഫ്‌ളയറിന്റെ പ്രകാശനം സാമ്‌സി. വിളനിലം ആദർശ് ഭുവനേശ് നൽകിയും നിർവഹിച്ചു. ഒക്ടോബർ 11നു വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ വച്ചാണ് പരിപാടി ആഘോഷിക്കുന്നത് .

മഴവിൽ മനോരമ സൂപ്പർ 4 വിജയി ശ്രീഹരിയും കൈരളി ടിവി യുവ ഫെയിം ഷെയ്ഖയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിര, വഞ്ചിപ്പാട്ട്, വള്ളംകളി, സാസ്‌കാരിക ഘോഷ യാത്ര, മിമിക്‌സ് പരേഡ്, ഫിഗർഷോ, ഡാൻസ്, ചെണ്ടമേളം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണ്. കൂടാതെ ചിത്രരചനാ മത്സരവും സംഘടപ്പിക്കുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ മാത്യുസ് ഉമ്മൻ, കെ.സി ബിജു, വിനു ദിവാകരൻ എന്നിവർ സംസാരിച്ചു. സാം സി വിളനിലം ജനറൽ കൺവീനറായായി 53 അംഗ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP