Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് കിഴക്കിന്റെ വെനീസ് വാർഷിക ആഘോഷം മാർച്ച് 29 ന്

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് കിഴക്കിന്റെ വെനീസ് വാർഷിക ആഘോഷം മാർച്ച് 29 ന്

കുവൈറ്റ്. ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് (അജപാക്) ബി ഇ സി, കിഴക്കിന്റെ വെനീസ് 2019 വാർഷിക ആഘോഷം മാർച്ച് 29 വെള്ളിയാഴ്ച അബ്ബാസിയാ മെറീന ഹാളിൽ നടത്തുന്നു. പരിപാടിയുടെ ഫ്ളൈർ, റാഫിൾ കൂപ്പൺ പ്രകാശനം അബ്ബാസിയാ കേരളാ അസോസിയേഷൻ ഹാളിൽ നടന്നു.

പ്രസിഡന്റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെഗാ പരിപാടിയുടെ മെയിൻ സ്‌പോൺസർ ബി ഇ സി യുടെ മാർക്കറ്റിങ് മാനേജർ ശ്രീ റിനോഷ്, സ്റ്റെർലിങ് ഇന്റർനാഷണൽ കമ്പനി ഉടമ ജയ കൃഷ്ണൻ നായർ, സണ്ണി പത്തിചിറ, തോമസ് പള്ളിക്കൽ, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, അജി കുട്ടപ്പൻ, കുര്യൻ തോമസ്, സുചിത്ര സജി എന്നിവർ സംസാരിച്ചു.

ബിനോയ് ചന്ദ്രൻ, ഫിലിപ്പ് സി വി തോമസ്, സിറിൽ ജോൺ അലക്‌സ് ചമ്പക്കുളം, ജോൺസൺ പാണ്ടനാട്, അനിൽ വള്ളികുന്നം, അബ്ദുൽ റഹ്മാൻ പുഞ്ചിരി, സിബി പുരുഷോത്തമൻ,കലേഷ് ബി പിള്ള, ഹരി പത്തിയൂർ, ജി എസ് പിള്ള, സജീവ് പുരുഷോത്തമൻ, ബാബു തലവടി,രാജൻ കെ ജോൺ, അജി ഈപ്പൻ,ശശി വലിയകുളങ്ങര, അമ്പിളി ദിലി, ജോളി രാജൻ, ലിസ്സൻ ബാബു, ജിതാ മനോജ് എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP