Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അജപാക് ഓണം ഈദ് സംഗമം നവംബർ 8 വെള്ളിയാഴ്ച; ഫ്‌ളയർ പ്രകാശനം ചെയ്തു

അജപാക് ഓണം ഈദ് സംഗമം നവംബർ 8 വെള്ളിയാഴ്ച; ഫ്‌ളയർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക്) ഓണം ഈദ് സംഗമം, 2019 നവംബർ 8 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഫ്ളൈർ വാർഷിക സ്‌പോൺസർ ബി ഇ സി അബ്ബാസിയാ ഏരിയ മാനേജർ മനോജ് പിള്ള പ്രോഗ്രാം കമ്മറ്റിയുടെ കൺവീനർ അജി കുട്ടപ്പന് നൽകി പ്രകാശനം ചെയ്തു.

ഓണ സദ്യയുടെ കൂപ്പൺ ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ വൈസ് പ്രസിഡന്റ് മാത്യു ചെന്നിത്തലക്ക് കൈമാറി. ആദ്യ ഫുഡ് കൂപ്പൺ രക്ഷാധികാരി ബാബു പനമ്പള്ളി സെക്രട്ടറി അബ്ദുൾറഹ്മാൻ പുഞ്ചിരിക്ക് നൽകി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി തോമസ് പള്ളിക്കൽ സ്വാഗതവും അജി കുട്ടപ്പൻ നന്ദിയും രേഖപ്പെടുത്തി.

കുര്യൻ തോമസ്, നൈനാൻ ജോൺ, സിറിൽ ജോൺ അലക്‌സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, പ്രജീഷ് മാത്യു, കലേഷ് ബി പിള്ള, ബാബു തലവടി, ജി എസ് പിള്ള, സാബു പീറ്റർ, സിബി പുരുഷോത്തമൻ,ജോസ് ജോർജ്,മാത്യു ഫിലിപ്പ്, പ്രമോദ്, ജോമോൻ, രാഹുൽ ദേവ്, അശോകൻ വെണ്മണി, ലിബു പായിപ്പാടൻ, ശശി വലിയകുളങ്ങര, അജി ഈപ്പൻ, അമ്പിളി ദിലി, ലിസ്സൻ ബാബു, ഷീന മാത്യു, അനിത അനിൽ, സുനിത. എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP