Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഓണം ഈദ് സംഗമം വർണാഭമായി

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഓണം ഈദ് സംഗമം വർണാഭമായി

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : ആലപ്പുഴയുടെ തനതായ സംസ്‌കാരവും, മത സൗഹാർദത്തിന്റെ സന്ദേശവും,കാർഷിക വിളകളും, കുളങ്ങളും ,കായലും സംരക്ഷിച്ചു ഹരിത സുന്ദര കേരളത്തെ നിലനിർത്തുവാനുള്ള ആഹ്വാനവും ഓണാഘോഷത്തെ വ്യത്യസ്താമാക്കി. മാസ്റ്റർ രോഹിത് ശ്യാമിന്റെ പ്രാർത്ഥന ഗാനത്തോടെയോഗം ആരംഭിച്ചു.

പ്രസിഡണ്ട് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ,കുവൈറ്റിലെ പ്രശസ്ത വയലിനിസ്‌റ് അബുൽ അസീസ് ഉദ്ഘാടനം ചെയ്തു .ഹരിവരാസനവും ,മലയാള ഗാനങ്ങളും നാദബ്രഹ്മ വിസ്മയം തീർത്തു ശ്രോതാക്കൾക്കു ആവേശമായി കുവൈറ്റി പൗരൻ അബുൽ അസീസ്.

ഒഐസിസി പ്രസിഡണ്ട് വര്ഗീസ് പുതുക്കുളങ്ങര,സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര ,ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ ,ട്രഷറർ കുര്യൻ തോമസ് ,രക്ഷാധികാരി ബാബു പനമ്പള്ളി,BEC മാർക്കറ്റിങ് മാനേജർ റിനോഷ്, ആർട്‌സ് ആൻഡ് കൾച്ചറൽ കൺവീനർ നൈനാൻ ജോൺ,വനിതാ ചെയർപേഴ്സൺ അമ്പിളി ദിലി എന്നിവർ ആശംസകൾ നേർന്നു.ജനറൽ സെക്രട്ടറി തോമസ് പള്ളിക്കൽ സ്വാഗതവും പ്രോഗ്രാം കൺവീനർ അജി കുട്ടപ്പൻ നന്ദിയും പറഞ്ഞു.

പ്രശസ്ത വയലിനിസ്‌റ് അബുൽ അസീസിനുള്ള സംഘടനയുടെ മൊമെന്റോ വൈസ് പ്രസിഡന്റ് മാത്യു ചെന്നിത്തലയും, സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കരക്കുള്ള മൊമെന്റോ സിറിൽ ജോൺ അലക്‌സ് ചമ്പക്കുളവും, മെയിൻ സ്‌പോൺസർ ഗീതേർബ് നു മൊമെന്റോ കലേഷ് പിള്ളയും നൽകി.

സംഘടനയിലെ നവദമ്പതികളായ ദീപക് ദിലി-പാർവതി , ശ്യാം സുന്ദർ-ശ്രുതി, അർച്ചന -അരുൺറോഷ് എന്നിവർക്കുള്ള മൊമെന്റോ സെക്രട്ടറി മാരായ അനിൽ വള്ളികുന്നം,അബ്ദുൽ റഹിം പുഞ്ചിരി , ബിജി പള്ളിക്കൽ എന്നിവർ നൽകി.

സാംസ്‌കാരിക പരിപാടികൾ അഞ്ചു ശ്യാമിന്റെ രംഗപൂജയോടെ ആരംഭിച്ചു ,ആർച്ച ശ്രീജ സജി,അർജുൻ അജി കുട്ടപ്പൻ, എമി ബിജു ജോർജ്,ജിതാ ഷാജു, പാർവതി,ഫിലിപ്പ് മാത്യു എന്നിവരുടെ ഗാനങ്ങളും സാൻവി ഗോപകുമാർ, സാന്ദ്ര ആൻ ജോൺ,പ്രശാന്തി അഭിലാഷ്, ദിയ സംഗീത എന്നിവരുടെ നിർത്തവും പ്രോഗ്രാമുകൾക്ക് നിറമേകി.

പ്രോഗ്രാമുകൾക്കുള്ള സംഘടനയുടെ മൊമെന്റോ ജി.സ് പിള്ളൈ ,ബാബു തലവടി,പ്രജീഷ് മാത്യു,സുജ നൈനാൻ,കീർത്തി സുമേഷ്, ലിസ്സൻ ബാബു ,ഷീന മാത്യു, അനിത അനിൽ,സാറാമ്മ,സുനിതാ കുമാരി,സൂര്യമോൾ റോബിൻസൺ, ജോസ് പെണ്ണുക്കര,ശശി വലിയകുളങ്ങര,അശോക് കുമാർ , സജീവ് പുരുഷോത്തമൻ, രാഹുൽ ദേവ്, ലീപു വര്ഗീസ് പായിപ്പാടൻ, ജോമോൻ ജോൺ,സാബു എം പീറ്റർ,പ്രമോദ് ചെല്ലപ്പൻ, അഞ്ജലി അശോകൻ എന്നിവർ നൽകി.

ചെണ്ടമേളവും മാവേലിയും തിരുവാതിരയും,ഡികെ ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച നിർത്തവും , ഈദ് നിർത്ത ശില്പവും, ജെ എസ് കെ എ കരാട്ടെ അക്കാദമി നോയൽ അലക്‌സ് സിറിൽ ന്റെ നേതൃത്വത്തിൽ നടത്തിയ കരാട്ടെ ഡെമോയും , ഓണം സദ്യയും, ഗാനമേളയും യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഒരു ഉത്സവ പ്രതീതി സൃഷ്ട്ടിച്ചു.

ആഘോഷ പരിപാടികൾ നിയന്ത്രിച്ച സിബി പുരുഷോത്തമനുള്ള മൊമെന്റോ പ്രസിഡണ്ട് രാജീവ് നടുവിലേമുറിയും, പൗർണമി സംഗീത്തിനുള്ള മൊമെന്റോ ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രനും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP