Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമോചന ദിനാഘോഷിക്കുന്ന കുവൈത്തിന് ആദരവുമായി വിഡിയോ ആൽബം ഒരുങ്ങുന്നു; ആൽബം റിലീസിംഗും ഖവാലി രാവും വ്യാഴാഴ്‌ച്ച

വിമോചന ദിനാഘോഷിക്കുന്ന കുവൈത്തിന് ആദരവുമായി വിഡിയോ ആൽബം ഒരുങ്ങുന്നു; ആൽബം റിലീസിംഗും ഖവാലി രാവും വ്യാഴാഴ്‌ച്ച

അബ്ബാസിയ : ദേശീയ വിമോചന ദിനാഘോഷിക്കുന്ന കുവൈത്തിന് ആദരവുമായി മുജ്തബ ക്രിയേഷന്റെ നേതൃത്വത്തിൽ വിഡിയോ ആൽബം പുറത്തിറങ്ങുന്നു. കുവൈത്ത് അമീറിന് ഉപഹാരമെന്ന ശീർഷകത്തിൽ നിർമ്മിച്ച അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ആശൽ അമീറും , മബ്‌റൂക്ക് യാ കുവൈത്ത് രണ്ടാം ഭാഗവുമാണ് വ്യാഴാഴ്ച വൈകീട്ട് ആറിന് ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യുന്നത്.

കുവൈത്തിലെ പ്രശ്തരായ ഗായകരും കലാ പ്രതിഭകളും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഇരുന്നിലേറെ ഇന്ത്യക്കാരും ആൽബത്തിൽ അണിനിരക്കുന്നു. ദേശസ്‌നേഹമാണ് ആൽബത്തിന്റെ വിഷയം. നിരവധി കലാകാരന്മാരെ ഉപയോഗിച്ച് മൂന്നു ഭാഷയിൽ രചിച്ച് ഒരൊറ്റ ഷോട്ടിൽ ചിത്രീകരിച്ച മബ്‌റൂക്ക് യാ കുവൈത്തിന്റെ ഒന്നാം ഭാഗത്തിന് സ്വദേശികൾക്കിടയിലും വിദേശികൾക്കിടയിലും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ആൽബം റിലീസിംഗിന്റെ ഭാഗമായി ഷാഫി കൊല്ലത്തിന്റെയും സിയാഹുൽ ഹഖിന്റെയും നേതൃത്വത്തിൽ ഗസൽ - ഖവാലി സന്ധ്യയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP