Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ അബ്ബാസിയ, ഫഹാഹീൽ, സാൽമിയ എന്നീ മേഖലകളിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികൾ നിയന്ത്രിച്ച റിപ്പബ്ലിക്ക് ദിന സമ്മേളനവും വിവിധ മത്സരങ്ങളും കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

തറവാട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അബ്ബാസിയ മേഖല ആഘോഷ പരിപാടികൾ കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി അംഗം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐറിൻ റിപ്പബ്ലിക്ക് സന്ദേശം അവതരിപ്പിച്ചു. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൺ, കേന്ദ്രക്കമ്മിറ്റി അംഗം നുസ്രത്ത് സക്കറിയ എന്നിവർ പങ്കെടുത്ത യോഗത്തിന് എർലിൻ സ്വാഗതവും മാസ്റ്റർ അരവിന്ദ് നന്ദിയും പ്രകാശിപ്പിച്ചു.തുടർന്ന് വിവിധ വിഭാഗങ്ങളിൽ കുട്ടികൾക്കായി പ്രച്ഛന്നവേഷ മത്സരവും സംഘടിപ്പിച്ചു. കല കുവൈറ്റ് കേന്ദ്രഭാരവാഹികൾ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന ഫഹാഹീൽ മേഖല ആഘോഷ പരിപാടികൾ കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. നന്ദന ജയചന്ദ്രന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ നിഖിൽ സുധാകരൻ അധ്യക്ഷത വഹിച്ചു. പൃഥ്വിരാജ് റിപ്പബ്ലിക്ക് ദിന സന്ദേശം അവതരിപ്പിച്ചു. ഹരീഷ് കുറുപ്പ്, അംബിക പത്മകുമാർ, കെ.സി. മുഹമ്മദ് എന്നിവർ പങ്കെടുത്ത യോഗത്തിൽ തുടർപഠനത്തിനായി കേരളത്തിലേക്ക് മടങ്ങുന്ന ബാലവേദിയിലെ മുതിർന്ന അംഗങ്ങളായ ഹൃദിക് ശിവദാസ്, അനഘ സിദ്ധീഖ് എന്നിവർക്കുള്ള സ്‌നേഹോപഹാരം കൈമാറി. കുമാരി ആസ്മിത സിദ്ദിഖ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കുമാരി അക്ഷര സുധർശൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്കായി കവിതാ പാരായണ മത്സരം, കഥ പറയൽ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. വിജയികൾക്കുള്ള സമ്മാനദാനം വേദിയിൽ വച്ചു നടന്നു. പരിപാടിയോടു അനുബന്ധിച്ച് കുട്ടികൾക്കായി മജീഷ്യൻ സച്ചിൻ പലേരിയുടെ മാജിക് ഷോയും സംഘടിപ്പിച്ചു. കല കുവൈറ്റ് ഫഹാഹീൽ യൂണിറ്റ് അംഗം ശ്രീജിത്ത് കല ലൈബ്രറിയിലേക്ക് പതിനഞ്ചോളം പുസ്തകങ്ങൾ ചടങ്ങിൽ വച്ച് കൈമാറുകയുണ്ടായി.

സാൽമിയ മേഖലയിൽ റെഡ് ഫ്‌ലെയിം ഓഡിറ്റോറിയത്തിൽ വച്ചു നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. മാളവിക ദിലീപ് അധ്യക്ഷത വഹിച്ച പരിപാടിയിൽ രമേശ് കണ്ണപുരം, രശ്മി സുരേഷ്, ജസ്‌ന എന്നിവർ പങ്കെടുത്തു. അഫ്ര റാഫി സ്വഗതം ആശംസിച്ച ചടങ്ങിൽ അദൈ്വത് സജി നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്കായി ദേശഭക്തിഗാന മത്സരവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കല കുവൈറ്റ് കേന്ദ്രഭാരവാഹികൾ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP