Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈത്തിലെ ടാക്‌സി ജീവനക്കാർ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്തിലെ ടാക്‌സി ജീവനക്കാർ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ചാപ്റ്ററിന്റെ ഈ വർഷത്തെ അഞ്ചാമത്തെ രക്തദാനക്യാമ്പ് കുവൈത്തിലെ ടാക്‌സി ജീവനക്കാരുടെ സംഘടനയായ കേരള ബ്രദേഴ്‌സ് ടാക്‌സി വെൽഫയർ അസോസിയേഷന്റെയും (കെ ബി ടി), യൂണിമണിയുടേയും സഹകരണത്തോടെ, സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് ലോക ജലദിനത്തിൽ സംഘടിപ്പിച്ചു. വരുംതലമുറയ്ക്കായി ഓരോ തുള്ളി ജലവും ശേഖരിക്കാം എന്ന പ്രതിജ്ഞയോടെ സംഘടിപ്പിച്ച ക്യാമ്പിൽ ഒഴുകുന്ന ജീവനായ രക്തം ദാനം ചെയ്ത് നിരവധി പ്രവാസികൾ പങ്ക് ചേർന്നു.

ഭൂമിയിൽ ജീവന്റെ ആധാരമായ ജീവജലം അപകടകരാമാം വിധം ഇല്ലാതായിക്കൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയിൽ, ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തിനെ ബോധ്യപ്പെടുത്തുക എന്നതും ക്യാമ്പിന്റെ ഉദ്ദേശമായിരുന്നു.

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായുള്ള രക്തദാതാക്കളെ ക്യാമ്പിനായി എത്തിച്ചും, സ്വയം രക്തം ദാനം ചെയ്തും കെ ബി ടി പ്രവർത്തകർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് കെബിടി പ്രസിഡണ്ട് ബിജു മാത്യു, ജനറൽ സെക്രട്ടറി നവാസ് സൈനു, ട്രഷറർ വിശാദ്, ബിഡികെ കുവൈത്ത് അഡൈ്വസറി ബോർഡ് അംഗം രാജൻ തോട്ടത്തിൽ എന്നിവർ ആശംസകൾ നേർന്നു. ബിഡികെ യുടെ ഇരുപതോളം പ്രവർത്തകർ ക്യാമ്പിൽ സന്നദ്ധ സേവനം ചെയ്തു.

ബിഡികെ കുവൈത്ത്, പ്രവാസ ലോകത്തെ വിവിധ വിഭാഗങ്ങളെ സന്നദ്ധരക്തദാന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ഈ വർഷം ഓരോ മാസവും ചുരുങ്ങിയത് ഒരു രക്തദാനക്യാമ്പ് വീതമെങ്കിലും സംഘടിപ്പിക്കുന്നതാണ്.

രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താത്പര്യമുള്ള സംഘടനകൾ 6999 7588 / 5151 0076 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP