Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൺ ഇന്ത്യ അസോസിയേഷൻ രക്തദാന ക്യാമ്പ് നടത്തി

വൺ ഇന്ത്യ അസോസിയേഷൻ രക്തദാന ക്യാമ്പ് നടത്തി

സ്വന്തം ലേഖകൻ

കുവൈറ്റ് : 'രക്തദാനം മഹാദാനം' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കുവൈറ്റിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തിൽ രക്തദാന ക്യാമ്പ് നടത്തി. ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പിൽ അറുപതോളം പേർ സന്നദ്ധ രക്തദാനം നടത്തി.

സെക്രട്ടറി ബിബിൻ ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനസമ്മേളനം കൺവീനർ വിജയൻ ഇന്നാസിയ നിർവഹിച്ചു. വൺ ഇന്ത്യ അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ ക്രമീകരിച്ച പരിപാടിയാണ് നടത്തപ്പെടുന്നതെന്ന് അദ്ദേഹം അറിയിച്ചു. രക്തദാതാക്കൾക്ക് പ്രശംസാ പത്രവും ഉപഹാരങ്ങളും നൽകി.

എൽദോ എബ്രഹാം, സാജു സ്റ്റീഫൻ, ഷിബു ജോൺ, ടി കെ ഷാഫി, ലിൻസ് തോമസ്, സബീബ് മൊയ്തീൻ, പ്രവീൺ ജോൺ, പ്രകാശ് ചിറ്റേഴത്ത്, രഞ്ജിത്ത് സാം എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP